രുചിയൂറും ചിക്കൻ തവ ഫ്രൈയും കൂടെ ഹുമ്മുസും 😋😋 എന്താ രുചി.. വീണ്ടും കഴിക്കാൻ തോന്നുന്ന അടിപൊളി ചിക്കൻ തവ ഫ്രൈ 😋👌
രുചിയൂറും ചിക്കൻ തവ ഫ്രൈയും കൂടെ ഹുമ്മുസും 😋😋 എന്താ രുചി.. വീണ്ടും കഴിക്കാൻ തോന്നുന്ന അടിപൊളി ചിക്കൻ തവ ഫ്രൈ 😋👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ചേരുവകൾ
- എല്ലില്ലാത്ത ചിക്കൻ – 500 ഗ്രാം
- പച്ചമുളക് – 8-10 എണ്ണം (എരിവിന് അനുസരിച്ച് )
- ഇഞ്ചി – ചെറിയ കഷ്ണം
- വെളുത്തുള്ളി – 6 അല്ലി
- ഉപ്പ് – ആവശ്യത്തിന്
- വെജിറ്റബിൾ ഓയിൽ – 1 ടേബിൾസ്പൂൺ

തവ ചിക്കൻ തയാറാകുന്ന വിധം
ചിക്കൻ മസാല പുരട്ടി അരമണിക്കൂർ വയ്ക്കണം, ശേഷം ചൂടാക്കിയ പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് ചിക്കൻ ചെറുതീയിൽ വറുത്തെടുക്കാം. ശേഷം ഈ ഓയിൽ തന്നെ ഉരുളക്കിഴങ്ങ് വറുത്തെടുക്കുക. ചിക്കനും ഉരുളക്കിഴങ്ങും മാറ്റിവച്ചതിനു ശേഷം ഇതിൽ ക്യാബേജ്ജിന്റെ ഇതളുകൾ പാനിൽ നിരത്തി അതിൽ വറുത്തെടുത്ത ചിക്കൻ വച്ച് ഒരു അഞ്ച് മിനിറ്റ് വേവിക്കുക. നല്ല രുചികരമായ ചിക്കൻ തവ ഫ്രൈ തയാർ

ഹുമുസ്സിന്നു വേണ്ട ചേരുവകൾ
- വെളുത്ത കടല – 1 കപ്പ് (കുതിർത്തു വേവിച്ചത് )
- വെളുത്ത എള്ള് – കാൽ കപ്പ്
- വെളുത്തുള്ളി – 1 അല്ലി
- ചെറുനാരങ്ങ- 1എണ്ണം
- അധികം പുളിയില്ലാത്ത തൈര് – 3 ടേബിൾസ്പൂൺ
- വെള്ളം – 2 ടേബിൾസ്പൂൺ
- ഒലിവ് ഓയിൽ – 2 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
ഹുമുസ് തയാറാകുന്ന വിധം
മേൽ പറഞ്ഞ ചേരുവകൾ എല്ലാം ഒരു മിക്സിയിൽ അരച്ചെടുക്കുക. ഒരു പാത്രത്തിൽ വിളമ്പിയതിന് ശേഷം അലങ്കരിച്ചു വിളമ്പാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricusചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus
Comments are closed.