ചിത്രത്തിൽ കാണുന്ന ഇന്ത്യൻ സിനിമയുടെ അഭിമാനമായ അതുല്ല്യ പ്രതിഭ ആരെന്ന് മനസ്സിലായോ.. | Childhood Photo Of Legendry Musician Goes Viral News Malayalam

Childhood Photo Of Legendry Musician Goes Viral News Malayalam : സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുന്നത് ആരാധകർക്ക് എന്നും ഇഷ്ടമാണ്. പല താരങ്ങളും തങ്ങളുടെ ആരാധനാപാത്രങ്ങൾ ആണെങ്കിൽ പോലും അവരുടെ കുട്ടിക്കാല ചിത്രങ്ങൾ നോക്കി, ഇത് ആരാണെന്ന് മനസ്സിലായോ? എന്ന് ചോദിച്ചാൽ പലർക്കും മനസ്സിലാകുന്നില്ല എന്നതാണ് വസ്തുത. ഇന്ന് ഇവിടെ നൽകിയിട്ടുള്ളതും ഒരു പ്രശസ്തനായ സിനിമാ താരത്തിന്റെ കുട്ടിക്കാല ചിത്രമാണ്. ഈ ചിത്രത്തിൽ കാണുന്ന കുട്ടി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ?

തന്റെ സംഗീതം കൊണ്ട് ഇന്ത്യൻ സിനിമ ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ഒരു കലാകാരനാണ് ചിത്രത്തിൽ കാണുന്ന കുട്ടി. അതെ, ലോക സിനിമയ്ക്ക് മുന്നിൽ ഇന്ത്യയുടെ അഭിമാനമായി ജ്വലിച്ചു നിൽക്കുന്ന സംഗീതസംവിധായകനും ഗായകനുമായ എആർ റഹ്മാൻ. അദ്ദേഹത്തിന്റെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്.

Childhood Photo Of Legendry Musician Goes Viral News Malayalam
Childhood Photo Of Legendry Musician Goes Viral News Malayalam

1992 മുതൽ സംഗീത ലോകത്ത് തന്റെ മാന്ത്രികത കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന എആർ റഹ്മാൻ, തമിഴ്, ഹിന്ദി തെലുങ്ക്, മലയാളം, പേർഷ്യൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി 145-ഓളം സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ഇന്ത്യൻ സിനിമക്ക് എആർ റഹ്മാൻ നൽകിയ സംഭാവനകൾക്ക്, രാജ്യം അദ്ദേഹത്തെ പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ 6 ദേശീയ അവാർഡുകളും, ഒരു ഗോൾഡൻ ഗ്ലോബ് അവാർഡും ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ എആർ റഹ്മാനെ തേടിയെത്തിയിട്ടുണ്ട്.

2008-ൽ സംഗീതം നൽകിയ ‘സ്ലംഡോഗ് മില്യണയർ’ എന്ന ചിത്രത്തിന് എആർ റഹ്മാന് ഓസ്കാർ അവാർഡും ലഭിച്ചിരുന്നു. പൃഥ്വിരാജ് – ബ്ലെസ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ‘ആടുജീവിതം’ എന്ന ചിത്രമാണ് എആർ റഹ്മാൻ സംഗീതം നൽകുന്ന ഏറ്റവും പുതിയ മലയാള ചിത്രം. കൂടാതെ, എആർ റഹ്മാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലെ മസ്‌ക്’ എന്ന ചിത്രം പണിപുരയിലാണ്. എആർ റഹ്മാനും അദ്ദേഹത്തിന്റെ ഭാര്യ സൈറ റഹ്‌മാനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.