തെന്നിന്ത്യൻ സിനിമയിൽ തലയെടുപ്പോടെ നിൽക്കുന്ന നായകൻ; ആളാരാണെന്ന് മനസ്സിലായോ?… | Childhood Photo Of South Indian Actor Goes Viral Malayalam

Childhood Photo Of South Indian Actor Goes Viral Malayalam : മോളിവുഡിന് പുറമെ ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് എന്നു തുടങ്ങി ഇന്ത്യൻ സിനിമയിലെ എല്ലാ മേഖലയിലെയും സെലിബ്രിറ്റികൾക്ക് മലയാളികൾക്കിടയിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെയാണ് അന്യഭാഷ സിനിമകൾ കേരളത്തിൽ ഉജ്ജ്വല വിജയമായി മാറുന്നത്. പ്രത്യേകിച്ച് നിരവധി തമിഴ് സിനിമകൾ മലയാളികൾ മലയാള സിനിമകളോടൊപ്പം എന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ സെലിബ്രിറ്റികളെ പോലെ തന്നെ തമിഴ് സിനിമ നടി നടന്മാരെയും മലയാളികൾ ഇഷ്ടപ്പെടുന്നു.

ലോകമെമ്പാടുമുള്ള തമിഴ് സിനിമ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദം സൃഷ്ടിച്ച ഒരു നായകന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഈ ചിത്രത്തിൽ കാണുന്ന കൗമാരക്കാരന്റെ മുഖത്തേക്ക് ശ്രദ്ധിച്ചുനോക്കുമ്പോൾ നിങ്ങൾക്ക് ബിഗ് സ്ക്രീനിൽ കണ്ടു പരിചയമുള്ള ഏതെങ്കിലും നടന്റെ മുഖവുമായി സാമ്യം തോന്നുന്നുണ്ടോ? എങ്കിൽ ആ പേര് ഉടൻ തന്നെ കമന്റ് ബോക്സിൽ പങ്കുവെക്കുക.

തന്റെ തനതായ അഭിനയ വൈവിധ്യങ്ങൾ കൊണ്ടും, സ്റ്റൈൽ കൊണ്ടും തമിഴ് സിനിമ പ്രേക്ഷകരെ ആരാധകരാക്കി മാറ്റിയ നടൻ അജിത് കുമാറിന്റെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. 60-ലധികം സിനിമകളിൽ ഇതിനോടകം വേഷമിട്ട അജിത്, മൂന്നുതവണ തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ് നേടിയിട്ടുണ്ട്. മുൻ മലയാള നടി ശാലിനിയാണ്‌ അജിത്തിന്റെ ഭാര്യ.

1990-ൽ പുറത്തിറങ്ങിയ ‘എൻ വീട് എൻ കണവർ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് അജിത് ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട്, 1993-ൽ പുറത്തിറങ്ങിയ സെൽവ സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമായ ‘അമരാവതി’യിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു. തുടർന്ന്, ‘ആസൈ’, ‘കാതൽ കൊട്ടയ്’, ‘അവൾ വരുവള’, ‘റെഡ്’, ‘ജന’, ‘ബില്ല’, ‘വേദാളം’, ‘നേർക്കൊണ്ട പാർവയ്’ തുടങ്ങി നിരവധി ആക്ഷൻ റൊമാന്റിക് ചിത്രങ്ങൾ അജിത് തമിഴ് സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചു.