റെസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ അടിപൊളി ചില്ലി മഷ്റൂം 😋😋 ഈസി ആയി നമുക്ക് വീട്ടിൽ തയ്യാറാക്കാം 😋👌
റെസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ അടിപൊളി ചില്ലി മഷ്റൂം 😋😋 ഈസി ആയി നമുക്ക് വീട്ടിൽ തയ്യാറാക്കാം 😋👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

- കൂൺ – 250 ഗ്രാം
- മൈദ – 3 ടേബിൾസ്പൂൺ
- കോൺഫ്ളോർ – 3 ടേബിൾസ്പൂൺ
- മുളകുപൊടി – 2 ടീസ്പൂൺ
- വെളുത്തുള്ളി – 2 അല്ലി( നീളത്തിൽ അരിഞ്ഞത് )
- ഇഞ്ചി – ചെറിയ കഷ്ണം – നീളത്തിൽ അരിഞ്ഞത്
- പച്ചമുളക് – 8 എണ്ണം
- ഓയിൽ – വറുക്കാൻ ആവശ്യത്തിന്
- ക്യാപ്സികം – 1 ന്റെ പകുതി
- സവാള – 1 എണ്ണം
- ടൊമാറ്റോ സോസ് – 3 ടേബിൾസ്പൂൺ
- സോയ സോസ് – 1 ടേബിൾസ്പൂൺ
- ചില്ലി സോസ് – 1 ടേബിൾസ്പൂൺ
- നല്ലെണ്ണ – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
മഷ്റൂം നാലാക്കി മുറിച്ചതിനു ശേഷം ഒരു പാത്രത്തിൽ മൈദയും, കോൺഫ്ലോറും, മുളക് പൊടിയും, ഉപ്പും ചേർത്ത് ഒരു കൂട്ട് തയാറാക്കണം, ശേഷം ഓയിലിൽ ഇത് വറുത്തെടുക്കാം. മഷ്റൂം വറുത്തെടുത്ത അതേ ഓയിലിൽ നിന്ന് കുറച്ച് ഓയിൽ ഒരു കുഴിയുള്ള പാത്രത്തിൽ ഒഴിക്കാം. ഓയിൽ ചൂടാകുമ്പോൾ ഇതിൽ വെളുത്തുള്ളി, ഇഞ്ചി പച്ചമുളക് ചേർത്ത് വഴറ്റണം. ഇതിൽ സോസുകളെല്ലാം ചേർത്ത് കൊടുക്കാം ഒരു കപ്പ് തിളപ്പിച്ച വെള്ളം ഒഴിച്ച് കൊടുക്കാം. ഇതിൽ ചതുര കക്ഷണങ്ങളായി മുറിച്ച ക്യാപ്സിക്കവും, സവാളയും ചേർക്കണം.ഒടുവിലായി വറുത്തു വച്ച മഷ്റൂം ചേർക്കാം, കുറച്ച് നല്ലെണ്ണ തൂകി വാങ്ങാം. നല്ല രുചിയുള്ള മഷ്റൂം ചില്ലി തയാർ.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus
Comments are closed.