വിശേഷങ്ങൾ പറഞ്ഞും ഫോട്ടോയെടുത്തും ആരാധകർക്കൊപ്പം സാന്ത്വനത്തിലെ ആ കഥാപാത്രവും… | Chippy In Raksha Raj Wedding
Chippy In Raksha Raj Wedding : രക്ഷയുടെ വിവാഹത്തിന് നടി ചിപ്പി വന്നില്ല. കേൾക്കുമ്പോൾ വലിയൊരു നുണയാണ് പറഞ്ഞതെന്ന് തോന്നും. എന്നാൽ അതിനേക്കാൾ വലിയൊരു സത്യം മലയാളികൾ ദൃശ്യങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്. ചിപ്പിക്ക് പകരം രക്ഷയുടെ വിവാഹത്തിന് ഏവരും കണ്ടത് സാന്ത്വനം കുടുംബത്തിലെ വല്യേടത്തി ദേവിയെയാണ്. ചിപ്പി എന്ന നടിയായി മാറാതെ ദേവി എന്ന സാധാരണക്കാരിയായായി തന്റെ സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു നടി ചിപ്പി.
തീർത്തും ഒരു സാധാരണക്കാരിയായി, സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു താരം. അമ്മമാരും പെൺകുട്ടികളും എന്തിന് ചേട്ടന്മാർ പോലും ചിപ്പിക്കൊപ്പം ഫോട്ടോയെടുക്കാൻ തടിച്ചുകൂടി. അവർക്കൊപ്പം തുടക്കം മുതൽ ഒടുക്കം വരെയും തന്റെ മുഖത്തെ ആ പുഞ്ചിരി ഒതുക്കിവെക്കാതെ ചിപ്പി അവരിലൊരാളായി മാറി. ചിപ്പിയോടല്ല. ദേവിയോടാണ് എല്ലാവരും സംസാരിച്ചത്. സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങളാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്.
എല്ലാ ചോദ്യങ്ങൾക്കും സൗമ്യമായ, സരസമായ രീതിയിൽ താരത്തിന്റെ മറുപടി. തിരിച്ചുപോകാൻ നിൽക്കുമ്പോഴും ആളുകൾ ചിപ്പിക്ക് ചുറ്റും തടിച്ചുകൂടിക്കൊണ്ടിരുന്നു. പോകാൻ തിരക്കുണ്ടായിരുന്നെങ്കിൽപോലും അതെല്ലാം മറന്ന് വീണ്ടും ഫോട്ടോയെടുക്കലിനും വിശേഷം പറച്ചിലിനും നിന്നുകൊടുത്ത താരം പലർക്കും ഒരു അത്ഭുതമായി മാറി. സാന്ത്വനം പരമ്പരയിൽ ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രത്തിന്റെ കൂടെത്തന്നെ എപ്പോഴുമുള്ള ഒരാളാണ് രക്ഷയുടെ അപർണ എന്ന ക്യാരക്ടർ.
ആദ്യമൊക്കെ കുറച്ച് അസൂയയും ദേഷ്യവുമൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് ദേവിയുടെ സ്നേഹവും സൗഹൃദവും കൊണ്ട് അതെല്ലാം മാറുകയായിരുന്നു. ഇപ്പോൾ സാന്ത്വനത്തിൽ ഒരു വിസ്മയമാണ് അപർണ. അങ്ങനെ സീരിയലിൽ തന്റെ കഥാപാത്രത്തിന് നല്ല ഹൈപ്പ് കിട്ടി നിൽക്കുമ്പോഴാണ് രക്ഷ വിവാഹിതയാകുന്നതും. ചിപ്പിക്ക് പുറമെ സാന്ത്വനം സീരിയലിലെ പല താരങ്ങളും രക്ഷയുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയിരുന്നു. എല്ലാവരും കൂടി രക്ഷയുടെ വിവാഹം ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ.