സ്പെഷ്യൽ ചിക്കൻ കൊണ്ടാട്ടം റെസിപ്പി…

ചേരുവകൾ : ചിക്കൻ – 300 ഗ്രാം, വലിയ ഉള്ളി – 2 എണ്ണം, പച്ചമുളക് -3 എണ്ണം, ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിൾ സ്പൂൺ വീതം, ക്യാപ്‌സിക്കം – 1 ന്റെ പകുതി, ചെറുനാരങ്ങ – 1 എണ്ണം, മഞ്ഞൾ പൊടി – 1 ടീസ്പൂൺ, കാശ്മീരി മുളക് പൊടി – 2ടേബിൾസ്പൂൺ, കുരുമുളക് പൊടി -1 ടീസ്പൂൺ, ഗരം മസാല പൊടി – 1ടീസ്പൂൺ, ഉപ്പ്, ഓയിൽ വറുക്കാൻ ആവശ്യത്തിന്, ഓയിൽ – വഴറ്റാൻ – 2 ടേബിൾസ്പൂൺ

തയാറാകുന്നവിധം : ചിക്കൻഇഞ്ചി വെളുത്തുള്ളി ചതച്ചതും, മഞ്ഞൾ പൊടിയും, കാശ്മീരി മുളക് പൊടിയും, കുരുമുളക് പൊടിയും, ഗരം മസാല യും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് യോജിപ്പിച്ചു ഒരു അരമണിക്കൂർ വയ്ക്കണം. ശേഷം ചൂടാക്കിയ പാനിൽ ഓയിൽ ഒഴിച്ച് അതിൽ വറുത്തെടുക്കുക. ഇത് മാറ്റിവയ്ക്കാം.

ഒരു ചീനച്ചട്ടിയിൽ കുറച്ച് ഓയിൽ ഒഴിച്ച് അതിൽ ഇഞ്ചി വെളുത്തുള്ളി ചതച്ചതും പിന്നെ വലിയ ഉള്ളിയും പിന്നെ പച്ചമുളകും ചേർത്ത് ഇളക്കിയെടുക്കാം, ഇതിൽ ആവശ്യത്തിന് ഉപ്പ് ചേർത്തതിന് ശേഷം മഞ്ഞൾ പൊടിയും ഗരം മസാലപ്പൊടിയും പിന്നെ ചതച്ച മുളകും ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കണം ശേഷം വറുത്തുവച്ച ചിക്കൻ ചേർത്ത് യോജിപ്പിക്കുക. നല്ല രുചിയും പാകത്തിന് എരിവും ഉള്ള ചിക്കൻ കൊണ്ടാട്ടം തയാർ

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.