ചോദ്യങ്ങൾ ചോദിച്ച് പൊട്ടിക്കരഞ്ഞ് പാപ്പു😢 ഞെട്ടലും സന്തോഷവും ചേർന്ന അവസ്ഥയിൽ അമൃത😧😊…. വൈറലായി പാപ്പുവിൻ്റെ വീഡിയോ

മലയാളികളുടെ പ്രിയതാരമായ ഗായിക അമൃത സുരേഷിൻ്റെ മകളാണ് അവന്തിക. പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമ്മയ്ക്കും കുഞ്ഞമ്മ അഭിരാമിക്കും ഒപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ലോക്ക് ഡൗൺ കാലത്ത് പാപ്പുവിനും അമൃതയുടെ അമ്മ ലൈലക്കുമായി ഒരു വ്ലോഗ് പേജ് യൂട്യൂബിൽ തുടങ്ങിരുന്നു. പാപ്പുവിന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയ ചാനലിന് പാപ്പു ആൻഡ് ഗ്രാൻഡ്മാ എന്നാണ് വ്ലോഗിന് പേര് നൽകിയിട്ടുള്ളത്.

കുട്ടി സെലിബ്രേറ്റി ഇപ്പോൾ ഒരു വീഡിയോയുമായി ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. വീഡിയോ അമൃത തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. പാപ്പു വളരെ ദേഷ്യപ്പെട്ട് ഒന്നിനുപുറകെ ഒന്നായി അമ്മയോട് ചോദ്യം ചോദിക്കുന്നതും അമ്മയായ അമൃത വളരെ ക്ഷമയോടെ എല്ലാത്തിനും ഉത്തരം നൽകുന്നതുമാണ് വീഡിയോയിലുള്ളത്. റൂമിലെ ഫർണിച്ചറുകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പാപ്പു സംസാരിക്കുന്നത്.

അലമാരയും മറ്റും എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് പാപ്പു ചോദിക്കുമ്പോൾ ഓരോന്നും തടികൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്ന് അമൃത മറുപടിയും നൽകുന്നു. എന്നാൽ പ്രകൃതിയെ ദ്രോഹിക്കുന്ന ഒന്നും പാപ്പുവിന് വേണ്ടന്നും പ്രകൃതിയല്ലേ മനുഷ്യന് എല്ലാം നൽകുന്നത് എന്നും പാപ്പു ചോദിക്കുന്നുണ്ട്. പ്രകൃതിയെയും വന്യജീവജാലങ്ങളെയും നശിപ്പിച്ചു കൊണ്ട് എന്തിനാണ് മനുഷ്യൻ മരംമുറിച്ച് എങ്ങനെ ഫർണിച്ചർ നിർമിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്നാണ് പാപ്പുവിന്റെ ചോദ്യം.

പ്രധാനമന്ത്രിയോട് ഇക്കാര്യം പറയണം ഇത് നിർത്തണം എന്നും ആവശ്യം പറയുന്ന പാപ്പു ഒടുവിൽ തൊണ്ടയിടറി കരയുന്നതും വീഡിയോയിൽ കാണാം. ക്യാമറക്ക് പിന്നിൽനിന്ന് അമൃത മകളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും ആരാധകർക്കു കാണാൻ സാധിക്കും. ഇതൊക്കെ കാണുമ്പോൾ ഞെട്ടൽ അനുഭവപ്പെടുന്നു എങ്കിലും പുതുതലമുറ വളർന്നു വരുന്ന രീതിയിൽ സന്തോഷം തോന്നുന്നു എന്ന് അടിക്കുറിപ്പൊടെയാണ് അമൃത ആരാധകർക്കായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്