വഴിയരികിലും പറമ്പിലും ഈ ചെടിയും കായയും കണ്ടിട്ടുള്ളവർ അറിഞ്ഞിരിക്കാൻ…

പണ്ട് പാടവരമ്പിലും നമ്മുടെ തൊടികളിലും എല്ലാം ധാരാളം പുത്തരിച്ചുണ്ട കാണുമായിരുന്നു. എന്നാൽ ഇന്ന് പുത്തരിച്ചുണ്ട പലപ്പോഴും കണികാണാൻ പോലും കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. ഇതിന്റെ വേരും ഇലയും തണ്ടും എല്ലാം ആരോഗ്യ ഗുണത്തിനായി ഉപയോഗിക്കുന്നുണ്ട്.

പുത്തരിച്ചുണ്ട സമൂലം കൊത്തിയരിഞ്ഞ് ഉണക്കിപ്പൊടിച്ചത് അരസ്പൂണ്‍ ചൂടുവെള്ളത്തില്‍ കലക്കി ദിവസം രണ്ട് നേരം എന്ന കണക്കിന് ഏഴു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ ശ്വാസതടസ്സവും ശ്വാസം മുട്ടും കുറയും. ഏകദേശം ഒന്നരമീറ്റർ ഉയരത്തിൽ വളരുന്ന ചെറുകുറ്റിച്ചെടിയാണ് ചെറുചുണ്ട പുത്തരിച്ചുണ്ട, ചെറുവഴുതിന എന്നും ഇതിനു പേരുണ്ട്.

ചെടിയുടെ വേരുകളിൽ നിന്നും സൊളാനിൻ, സൊളാനിസിൻ എന്നീ ആൽക്കലോയ്ഡുകൾ വേർതിരിച്ചെടുക്കുന്നു. സമൂലം ഔഷധയോഗ്യമായ ചുണ്ടയുടെ വേര് ശ്വാസകോശരോഗങ്ങൾക്കും പല്ലുവേദനയ്ക്കുമുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നു. ദശമൂലത്തിലെ ഒരു വേരാണ് ചുണ്ടയുടെ വേര്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.