തേങ്ങ ചിരകാതെ ഇഡ്ലി ചെമ്പിൽ ഇടൂ.!! നല്ല ശുദ്ധമായ വെളിച്ചെണ്ണ റെഡി; ഇനി കൊപ്ര ആട്ടാൻ മില്ലിൽ പോകണ്ട മക്കളേ.!! | Coconut oil Making Idly Cooker

Coconut oil Making Idly Cooker : ഒരു ഇഡലി ചെമ്പും രണ്ട് തേങ്ങയും മാത്രം മതി. ഒരു മൂന്നോ നാലോ ഗ്ലാസ്സ് വെള്ളം ഒഴിച്ച് നല്ലത് പോലെ തിളപ്പിക്കുക. ഇഡലി ചെമ്പ് തുറക്കുമ്പോൾ കട്ടൻ ചായയുടെ നിറമുള്ള വെള്ളം നമുക്ക് ഇതിൽ കാണാൻ കഴിയും. ഈ വെള്ളം മുട്ടുവേദനയ്ക്കും പ്രസവിച്ചു കിടക്കുന്നവർക്കും ഒക്കെ ഉപയോഗിക്കാവുന്ന ഒന്നാണ്.

ഈ തേങ്ങ രണ്ടും പൊട്ടിച്ചിട്ട് ഇതിലെ വെള്ളം മുഴുവൻ പോവാനായിട്ട് കമഴ്ത്തി വയ്ക്കുക. ഉണങ്ങിയതിന് ശേഷം ഇതിൽ നിന്നും തേങ്ങ പൂളി എടുക്കുക. അതിന് ശേഷം ഇതിനെ എല്ലാം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഈ തേങ്ങാക്കൊത്തുകൾ കുറച്ചു ചൂട് വെള്ളവും കൂടി ചേർത്ത് മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക.

കുഴമ്പ് പരുവം ആവാതെ ഇരിക്കാൻ ശ്രദ്ധിക്കുക.ഈ അടിച്ചെടുത്ത തേങ്ങ കുറേശ്ശേ നല്ല വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. നല്ലത് പോലെ പിഴിഞ്ഞെടുത്താൽ ഒത്തിരി വെളിച്ചെണ്ണയ്ക്ക് ഉള്ളത് കിട്ടും. നല്ല അടി കട്ടി ഉള്ള പാത്രം എടുത്ത് അതിലേക്ക് ഇത് മുഴുവൻ ഒഴിച്ച് നല്ലത് പോലെ ചൂടാക്കുക.

ഇത് ഇടയ്ക്കു ഇടയ്ക്കു മാത്രം ഒന്ന് ഇളക്കി കൊടുത്താൽ മാത്രം മതി. ഇതിനെ വറ്റിച്ചു എടുക്കുമ്പോൾ വെളിച്ചെണ്ണ തെളിഞ്ഞു വരുന്നത് നമുക്ക് കാണാം. ഈ തെളിഞ്ഞു വരുന്ന സമയത്ത് അടുക്കള മുഴുവൻ നല്ല വെളിച്ചെണ്ണയുടെ മണം പരക്കും. അങ്ങനെ നല്ല എളുപ്പത്തിൽ തന്നെ നല്ല ശുദ്ധമായ വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കി എടുക്കാം. Video Credit : Malappuram Thatha Vlog by ridhu