ഇത് കഴിച്ചാൽ ഏതു വലിയ കൊളസ്ട്രോളും പമ്പ കടക്കും…

രക്തത്തിലും കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലുള്ള കൊഴുപ്പാണ് കൊളസ്ട്രോള്‍. ശരീരത്തില്‍ നിരവധി കൊഴുപ്പ് ഘടകങ്ങള്‍ ഉണ്ടെങ്കിലും അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതില്‍ പ്രധാനി കൊളസ്ട്രോള്‍ ആണ്.

നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൊളസ്ട്രോള്‍ കൂടിയേ തീരൂ. കൊഴുപ്പും പ്രോട്ടീനുമാണ് കൊളസ്ട്രോളിലെ പ്രധാന ഘടകങ്ങള്‍. ചര്‍മത്തില്‍ നിന്ന് അധികജലം ആവിയായി പോകാതിരിക്കാന്‍ സഹായിക്കുന്നത് കൊളസ്ട്രോള്‍ പാളിയാണ്. കോശ ഭിത്തികള്‍ ഉറപ്പോടെ നിലനിര്‍ത്തുന്നതോടൊപ്പം കോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിനും കൊളസ്ട്രോള്‍ ആവശ്യമാണ്.

നമ്മുടെ ശരീരത്തിന് ആവശ്യമായ ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും കരള്‍ തന്നെയാണ് ഉൽപാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്ട്രോള്‍ മാത്രമേ കഴിക്കുന്ന ആഹാരത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്നുള്ളൂ.

ജീവകം ഡി, സ്ത്രീ ഹോര്‍മോണുകള്‍, പുരുഷ ഹോര്‍മോണുകള്‍, അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്നുത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിനും കൊളസ്ട്രോള്‍ അനിവാര്യമാണ്. ആഹാരത്തിലെ കൊഴുപ്പ് ഘടകങ്ങളെയും ജീവകങ്ങളെയും ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതും കൊളസ്ട്രോളാണ്. ശരീര താപനില സന്തുലിതമാക്കുക, അവയവങ്ങള്‍ പരിക്കോ ക്ഷതമോ ഉണ്ടായാല്‍ പ്രോട്ടീന്‍ നിര്‍മാണത്തിലൂടെ പുനര്‍നിര്‍മാണത്തിന് സഹായിക്കുക തുടങ്ങി നിരവധി ധര്‍മങ്ങളാണ് കൊളസ്ട്രോള്‍ ശരീരത്തില്‍ നിര്‍വഹിക്കുക.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.