അടുക്കളതോട്ടത്തിലെ കോളിഫ്‌ളവർ കൃഷി…

ശീതകാല പച്ചക്കറികളുടെ കൃഷി ഓഗസറ്റ്-സെപ്റ്റംബർ മാസങ്ങളിൽ വിത്ത് നട്ട്, ഡിസംബർ-ജനുവരിയിലെ വിളവെടുപ്പ് വരെ നീണ്ടു നിൽക്കുന്നു. കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബീറ്റ്റൂട്ട്, സവാള, വെളുത്തുള്ളി, മല്ലിയില, പുതിന, ഉരുളക്കിഴങ്ങ് എന്നിവയാണ് ശീതകാല പച്ചക്കറികളിൽ പ്രധാനമായവ. പണ്ടുകാലങ്ങളിൽ ഇടുക്കി, വയനാട് മലയോര പ്രദേശങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ശീതകാല പച്ചക്കറികളിന്ന് കേരളത്തിന്റെ മറ്റു ഭൂപ്രദേശങ്ങളിലേക്കുകൂടി കടന്നുവരുന്നു എന്നത് അധിക ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്.

തണുപ്പേറിയ സ്ഥലങ്ങൾക്ക് മാത്രം അനുയോജ്യമായിരുന്ന ശീതകാല പച്ചക്കറികളുടെ ഉഷ്ണമേഖലയ്ക്ക് അനുയോജ്യ ഇനങ്ങളുടെ കടന്നുവരവാണ് ഇതിന് കാരണം. ശീതകാല പച്ചക്കറികളുടെ ആകർഷണീയ രൂപവും മറ്റും കൊണ്ട് പൂന്തോട്ടങ്ങൾക്ക് നടുവിലും അടുക്കളത്തോട്ടങ്ങളിലും മട്ടുപ്പാവുകളിലും വരെ ഇവയിന്ന് സ്ഥാനം ആർജിച്ചു കഴിഞ്ഞു.

കോളിഫ്ളവർ എന്നിവയുടെ വിത്തുകൾ വി.എഫ്.പി, സി.കെ, കൃഷിവകുപ്പ് ഫാമുകൾ, അഗ്രോസർവ്വീസ് സെന്ററുകൾ എന്നിവ മുഖേന തൈകളാക്കി മാറ്റി വിതരണം ചെയ്ത് വരുന്നു. സെപ്റ്റംബർ ആദ്യവാരത്തോടെ ഈ തൈകൾ വിൽപ്പനയ്ക്കായെത്തും. അങ്ങനെ വാങ്ങിയ തൈകൾ, നിലത്തോ, ഗ്രോബാഗിലോ, പ്രോട്രേയിലോ ആയി നടാം. ചകിരിച്ചോറോ, കമ്പോസ്റ്റോ, അല്ലെങ്കിൽ അവ രണ്ടും 1:1 എന്ന അനുപാതത്തിൽ ഉണ്ടാക്കിയ മിശ്രിതമോ ഉപയോഗിച്ച് വേണം പ്രോട്രെയിൽ തൈകൾ നടുവാൻ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Livekerala

Comments are closed.