ഇപ്പൊ നട്ടാൽ ധാരാളം വിളവെടുക്കാം…

നല്ല ജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് കാരറ്റ് കൃഷിക്ക് ഉത്തമം. നടുന്ന മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതും നല്ല വായു സഞ്ചാരം നിലനില്‍ക്കുന്നതും സൂര്യപ്രകാശം ലഭിക്കുന്നതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാല്‍ കാരറ്റിന് ഗുണം കൂടും. അമ്ലഗുണം കൂടിയ മണ്ണില്‍ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം.

ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ് മോട്ടക്കുസ് അല്ലെങ്കിൽ കാബേജ് . ഈ അടുത്ത കാലത്തായ് കേരളത്തിലുടനീളം കാബേജ് കൃഷിയ്ക്ക് പ്രചാരം വന്നിട്ടുണ്ട് . പച്ച നിറത്തിനു പുറമേ ചുവപ്പും പര്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട്. ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി , തൈകളാണ് നടുന്നത് . ഒക്ടോബർ ആദ്യവാരം തൈകൾ പ്രൊ ട്രയ്കളിൽ പാകി മുളപ്പിച്ചു നവംബർ ആദ്യ വാരത്തോടെ കൃഷി ആരംഭിക്കുന്നു.

ഗോബി എന്ന പേരില്‍ ഇന്ത്യയിലാകമാനം അറിയപ്പെടുന്ന കോളിഫ്ലവറിന് ആവശ്യക്കാരേറെയാണ്. ഇലകളാല്‍ ചുറ്റപ്പെട്ട് പൂവിനോട് സാമ്യം തോന്നിപ്പിക്കുന്ന നടുഭാഗമാണ് ഭക്ഷ്യയോഗ്യം. കൃത്യമായ കാലാവസ്ഥയും മിതമായ താപനിലയുമാണ് (10 – 25 ഡിഗ്രി സെല്‍ഷ്യസ്) കോളിഫ്ലവര്‍ കൃഷിക്കനുയോജ്യം. ഏറെ വരണ്ടതും ഈര്‍പ്പം കുറഞ്ഞതുമായ കാലാവസ്ഥ കൃഷിയെ ദോഷകരമായി ബാധിക്കും. അതുപോലെത്തന്നെ, വളരെ താഴ്ന്ന താപനില കോളിഫ്ലവര്‍ മൂപ്പെത്തുന്നതിനേയും വലിപ്പത്തേയും ദോഷകരമായ ബാധിക്കാനുമിടയുണ്ട്.കൃഷി ചെയ്യേണ്ട കാലഘട്ടവും രീതികളും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. PRS Kitchen

Comments are closed.