വാട്ടണ്ട, കുഴയ്ക്കണ്ട, പരത്തണ്ട; ഒരു കുക്കർ മതി എത്ര പൂരിയും എളുപ്പത്തിൽ ചുട്ടെടുക്കാം.!! | Cooker Poori Recipe

Cooker Poori Recipe : പൂരി നമുക്കെല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പ്രഭാത ഭക്ഷണമാണ്. എന്നാൽ ഇനി നിങ്ങൾ പൂരി തയ്യാറാക്കുന്നതിനായി ചൂടുവെള്ളം വേണ്ട പരത്തണ്ട കുഴയ്ക്കുകയും വേണ്ട. കുക്കറിൽ വളരെ എളുപ്പത്തിൽ എത്ര പൂരി വേണമെങ്കിലും മിനിറ്റുകൾ കൊണ്ട് ചുട്ടെടുക്കാം. നല്ല പപ്പടം പോലെ പൊങ്ങിവരുന്ന വളരെ സോഫ്റ്റായ പൂരി എളുപ്പത്തിൽ തയ്യാറാക്കാം. ഇതിലേക്ക് നല്ല കിടിലൻ കോമ്പിനേഷനായ വളരെ എളുപ്പത്തിലും രുചിയിലും തയ്യറാക്കിയെടുക്കാവുന്ന ഒരു പൊട്ടാറ്റോ ഗ്രേവി കൂടെ ഉണ്ടാക്കാം. Ingredients :-

 • വെളിച്ചെണ്ണ – ആവശ്യത്തിന് ഗോതമ്പ് പൊടി – 1 ഗ്ലാസ്
 • മൈദപ്പൊടി – 2 ടേബിൾ സ്പൂൺ
 • റവ – 1 ടീസ്പൂൺ
 • വെള്ളം – 1/2 കപ്പ്
 • ഉപ്പ് – ആവശ്യത്തിന്
 • പഞ്ചസാര – 1/2 ടീസ്പൂൺ
 • ചെറിയ ജീരകം – ആവശ്യത്തിന്
 • സവാള – 1/2 മുറി
 • പച്ചമുളക് – 1 എണ്ണം
 • വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
 • തക്കാളി – 1/2 മുറി
 • ഉരുളൻ കിഴങ്ങ് – 2 എണ്ണം
 • മുളക് പൊടി
 • മഞ്ഞൾപ്പൊടി
 • മല്ലിപ്പൊടി
 • ഖരം മസാല / ചാറ്റ് മസാല
 • വെള്ളം – ആവശ്യത്തിന്
 • കാശ്മീരി മുളക്പൊടി
 • മല്ലിയില

ആദ്യമായി ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ പുരട്ടി കൊടുക്കണം. മിക്സിയുടെ ജാറിൽ മാവ് പറ്റിപ്പിടിക്കാതിരിക്കുന്നതിനും മാവ് നല്ല സോഫ്റ്റ് ആയി കിട്ടുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം മിക്സിയുടെ ജാറിലേക്ക് ഒരു ഗ്ലാസ് ഗോതമ്പ് പൊടിയും രണ്ട് ടേബിൾ സ്പൂൺ മൈദ മാവും പൂരി നല്ല ക്രിസ്പി ആവാൻ ആവശ്യമായ ഒരു ടീസ്പൂൺ റവയും ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ പഞ്ചസാരയും അരക്കപ്പ് വെള്ളവും കൂടെ ചേർത്ത് കൊടുക്കാം. വെള്ളം കുറച്ച് കുറച്ചായി ചേർത്താണ് ഇത് അടിച്ചെടുക്കേണ്ടത്‌. ഇതിൽ പഞ്ചസാര ചേർക്കുമ്പോൾ ഒരു പ്രത്യേക നിറവും രുചിയും ലഭിക്കും.

ശേഷം ഇത് മിക്സിയില്‍ ഒന്ന് കറക്കി എടുത്താൽ മാത്രം മതി. ഈ മാവ് ഒത്തിരി നേരം കുഴച്ചെടുക്കേണ്ട ആവശ്യമില്ല. ഇത് ഒന്ന് കൈവച്ച് മിക്സ് ചെയ്തെടുത്ത ശേഷം ഉരുളകളാക്കി എടുക്കാം. പത്തിരി പലകയോ പ്രെസ്സോ കുഴലോ ഒന്നുമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഇത് പരത്തിയെടുക്കാം. ശേഷം ഒരു ഓയിലിന്റെയോ മറ്റോ കവർ എടുത്ത് അത് പൊളിച്ച് നിവർത്തി വച്ച ശേഷം അതിൻറെ ഒരറ്റത്തായി ഉരുളകളാക്കിയ മാവ് വച്ച് കൊടുത്ത് കവറിന്റെ മറ്റേ അറ്റം മടക്കി ഒരു പ്ലേറ്റ് വച്ച് അമർത്തി പരത്തിയെടുക്കണം. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഈ പൂരിയും കിഴങ്ങ് ഗ്രേവിയും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. Video Credit : Malappuram Thatha Vlogs by Ayishu