ഇത്ര നാളും ഇതറിഞ്ഞില്ലല്ലോ; ഒരു സ്‌പൂൺ പഞ്ചസാര ഉണ്ടെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ മല്ലിയില മാസങ്ങളോളം സൂക്ഷിക്കാം.!! | Coriander Leaves Storing Tip Using Sugar

Coriander Leaves Storing Tip Using Sugar : നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവ തന്നെയാണ് മല്ലിയില. ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന സുഗന്ധവിള എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങളും ഇത് പ്രധാനം ചെയ്യുന്നുണ്ട്. പക്ഷെ പലപ്പോഴും ഇത് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും പെട്ടെന്ന് ചീത്തയായി പോവാറുണ്ട്. എന്നാൽ ഇവിടെ നമ്മൾ മല്ലിയില മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാനുള്ള കുറച്ച് വഴികളാണ് പരിചയപ്പെടുന്നത്.

മല്ലിയില ഫ്രിഡ്ജിൽ വച്ചും ഒട്ടും വാടാതെ സൂക്ഷിക്കാനും ചെടിച്ചട്ടിയിൽ വളർത്തുന്ന പോലെ വളർത്തിയെടുക്കാനും സാധിക്കും. കൂടാതെ ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ മാസങ്ങളോളം മല്ലിയില ഫ്രഷ് ആയി സൂക്ഷിക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം. നമ്മൾ കടകളിൽ നിന്നും മല്ലിയില വാങ്ങുമ്പോൾ വേരോട് കൂടെ കുറച്ച് മണ്ണൊക്കെ ഉള്ള രീതിയിലാണ് കിട്ടാറുള്ളത്. ആദ്യം തന്നെ നമ്മൾ വേരിന്റെ ഭാഗത്തുള്ള മണ്ണ് കഴുകി മാറ്റണം.

ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് വേരിന്റെ ഭാഗം മാത്രം അതിൽ മുക്കി ഇലയിലൊന്നും ഒട്ടും വെള്ളമാവാത്ത രീതിയിൽ നല്ലപോലെ കഴുകിയെടുക്കുക. അടുത്തതായി ഒരു ചില്ല് ഗ്ലാസ്സിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുക്കുക. ശേഷം ഒരു വലിയ ബോട്ടിലെടുത്ത് അതിന്റെ മൂടിയുടെ ഉള്ളിലായി നേരത്തെ എടുത്ത വെള്ളമുള്ള ഗ്ലാസ് വെച്ച് കൊടുത്ത് അതിനകത്തേക്ക് മല്ലിച്ചെടി വേരോട് കൂടെ വച്ച് കൊടുക്കുക. വേരിന്റെ ഭാഗം മാത്രം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന രീതിയിലാണ് വച്ച് കൊടുക്കേണ്ടത്.

ശേഷം ഇലകൾ കൈവച്ച് ഒതുക്കി വച്ചതിന് ശേഷം വലിയ ബോട്ടിൽ ഇതിന് മുകളിലൂടെ കമിഴ്ത്തി വയ്ക്കണം. ഇല വെള്ളത്തിൽ മുങ്ങുമ്പോഴാണ് ആ ഭാഗം ചീഞ്ഞ് പോകുന്നത്. ശേഷം കുപ്പി മുറുക്കി അടച്ച ശേഷം ഇതുപോലെ മൂടിയുടെ ഭാഗം താഴെ വരുന്ന രീതിയിൽ ഫ്രിഡ്ജിൽ വച്ച് മല്ലിയില നല്ല ഫ്രഷ് ആയി സൂക്ഷിക്കാവുന്നതാണ്. മല്ലിയില കേടുവരാതെ സൂക്ഷിക്കാനുള്ള കൂടുതൽ മാർഗങ്ങൾക്കായി വീഡിയോ കാണുക. Sugar Coriander Leaves Kitchen Tips Video Credit : Ansi’s Vlog