ഒരു വർഷം വരെ മല്ലി ഇല, പുതിന ഇല കേടാവില്ല ഇങ്ങനെ ചെയ്‌താൽ…!

ഒരു വർഷം വരെ മല്ലി ഇല, പുതിന ഇല കേടാവില്ല ഇങ്ങനെ ചെയ്‌താൽ…! നമ്മൾ മിക്ക്യപ്പോളും കടയിൽ നിന്നാണ് മല്ലിയിലയും പുതിനയിലയും ഒക്കെ വാങ്ങുന്നത്. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ ഈ മല്ലിയിലയും പുതിനയിലയും ഒക്കെ വാടി നാശായി പോവുകയാണ് പതിവ്… ഒരാഴ്ച്ച കഴിഞ്ഞ് മറ്റെന്തെങ്കിലും ആവശ്യത്തിനായി എടുക്കാന് വെച്ച് മാറ്റിവെച്ചാൽ അതെല്ലാം നാശായിപോയിട്ടുണ്ടാകും. എന്നാൽ ഇനി ഒരു ആഴച്ചയല്ല, മാസമല്ല ഒരുവർഷം വരെ ഈ മല്ലിയിലയും പുതിയിനയിലയും ഒക്കെ വാടാതെ എങ്ങനെ സൂക്ഷിക്കാം എന്നറിയണ്ടേ…? തികച്ചും ഈസി ആയ ഒരു മെത്തേഡ് ആണ് ഇത്. വിശദമായി അറിയാൻ വീഡിയോ കാണാം…

മല്ലിയുടെ ഗന്ധത്തിന് മല്ലി ഇലയുടെ സുഗന്ധവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ മല്ലിക്ക് പകരം മല്ലി ഇലയൊ ഇലയ്ക്ക് പകരം മല്ലിയൊ ഉപയോഗിക്കാനാവില്ല. രണ്ടിനും വ്യത്യസ്തമായ രുചിയും ഗന്ധവുമാണ്. ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിനാണ് മല്ലിയുടെ പ്രധാന ഉപയോഗം. തെക്കേ അമേരിക്കയിലെ പെറുവിൽ മല്ലിയില ചേർക്കാത്ത ഒരു വിഭവവുമില്ല. തായ്ലൻഡിലും ഈജിപ്തിലും ഇത് സൂപ്പിലുപയോഗിക്കുന്നു. വിയറ്റ്നാമിലും ചൈനയിലും അരിഞ്ഞ മല്ലിയില പല വിഭവങ്ങളിലും പാചകത്തിന് ശേഷം ചേർക്കുന്നു. മലേഷ്യയിലും ഇൻഡോനേഷ്യയിലും മല്ലിയില പ്രചാരത്തിലില്ല.

നമ്മുടെ നാട്ടിലും പ്രധാനമായും വിഭവങ്ങൾ രുചികരമാക്കുവാൻ ഉപയോഗിക്കുന്നു. ഫ്രൈഡ് റൈസ്, ബിരിയാണി, മസാല ദോശ, രസം, സാമ്പാർ തുടങ്ങിയവയിലും മാംസ വിഭവങ്ങളിലും സസ്യക്കുറുമയിലും മല്ലിയില ഒഴിവാക്കാൻ പറ്റാത്ത ഇനമാണ്. വേപ്പിലക്കട്ടി എന്ന ചട്നിയിലെ പ്രധാന ഇനം മല്ലിയിലയാണ്. വിഭവങ്ങളെ അലങ്കരിക്കാനും മല്ലിയില ഉപയോഗിക്കുന്നു.

പ്രധാനമായും ഭക്ഷണം അലങ്കരിക്കാനാണു മല്ലിയില ഉപയോഗിക്കുന്നത്. അലങ്കാരത്തിനും സുഗന്ധത്തിനുമപ്പുറം ഔഷധഗുണവും ധþരാളമുണ്ടിതിൽ. ചെറിയ തോതിൽ മല്ലിയിലയെ ഔഷധമായും ഉപയോഗിക്കാറുണ്ട്. മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശഭിത്തികളെ ബലപ്പെടുത്തുകയും ദഹനസ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നിത്യവും രാവിലെ ഒരു ടിസ്പൂൻ മല്ലിച്ചാറും അത്രതന്നെ തേനും ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശക്തി ഏറുമെന്ന് കാണുന്നു[അവലംബം ആവശ്യമാണ്]. ആസ്ത്മ, അലർജി, ക്ഷയം, ഓർമ്മക്കുറവ് തുടങ്ങിയവയ്ക്കും ആശ്വാസം കിട്ടുമെന്നും കരുതപ്പെടുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.