മല്ലി തിളപ്പിച്ച വെള്ളം വെറും വയറ്റിൽ 3 ദിവസം കുടിച്ചാല്‍; ഈ അത്ഭുത ഗുണങ്ങൾ നിങ്ങളെ ശരിക്കും ഞെട്ടിക്കും.!! | Coriander Water Health Benefits

Coriander Water Health Benefits : മല്ലിവെള്ളം ദിവസവും കുടിക്കുന്നത് നല്ലതാണോ എന്നാണോ നിങ്ങളുടെ സംശയം? പലതുണ്ട് ഗുണങ്ങൾ. ഈ അത്ഭുതഗുണങ്ങൾ എന്തൊക്കെ എന്നല്ലേ. നമ്മുടെ അടുക്കളയിൽ ഉണ്ടാക്കുന്ന മിക്ക കറികളിലും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് മല്ലി. ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല മല്ലി ചെയ്യുന്നത്. പച്ച മല്ലിയും വറുത്ത്‌ പൊടിയാക്കിയ മല്ലിയും ഒരു പോലെ ഗുണപ്രദമാണ്.

അതു പോലെ തന്നെ മല്ലി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നമുക്ക് നല്ലതാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പലതും മല്ലിയിൽ അടങ്ങിയിട്ടുണ്ട്. എന്തൊക്കെയാണ് മല്ലിയുടെ അത്ഭുതഗുണങ്ങൾ എന്നറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. മല്ലിയിൽ അനവധി പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അയൺ, മഗ്‌നീഷ്യം, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതു പോലെ തന്നെ വിറ്റാമിൻ സി, കെ, പ്രോട്ടീൻ എന്നിവയുടെ കലവറ ആണ്

മല്ലി. ശരീരത്തിലെ കൊഴുപ്പ് ഉരുക്കി കളയാൻ കഴിവുള്ള ഇത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാണ്. അതിനായി ദിവസവും വെള്ളം തിളപ്പിക്കുമ്പോൾ അതിലേക്ക് അൽപ്പം മല്ലി കൂടി ഇട്ടാൽ മതിയാവും. അതു പോലെ തന്നെ തൈറോയ്ഡ് രോഗം അലട്ടുന്നവർക്കും നല്ലതാണ് മല്ലി ഇട്ടു തിളപ്പിച്ച വെള്ളം. അതു മാത്രമല്ല ഷുഗർ ഉള്ളവർക്കും നല്ലതാണ് മല്ലി. രക്തത്തിലെ ഗ്ളൂക്കോസ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാനും മല്ലി സഹായിക്കും.

ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞ് ഉണ്ടാവുന്ന വിളർച്ച തടയാനും മല്ലി സഹായിക്കും. അതു പോലെ തന്നെ ചർമ്മസംരക്ഷണം ആഗ്രഹിക്കുന്നവരും മല്ലി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. എത്ര പറഞ്ഞാലും തീരാത്ത ഗുണങ്ങളാണ് മല്ലിക്ക് ഉണ്ട്. ഇതിൽ ചിലതൊക്കെ വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. ആർത്തവ വേദന കുറയ്ക്കാനും ചർമ്മം സംരക്ഷിക്കാനും കൊളെസ്ട്രോൾ കുറയ്ക്കാനും ഹൃദയം സംരക്ഷിക്കാനും നേത്രരോഗങ്ങൾ ഒഴിവാക്കാനും ഉള്ള വഴികൾ ഒക്കെ വീഡിയോയിൽ കാണാൻ സാധിക്കും. credit : Easy Tips 4 U