രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം അസുഖങ്ങൾ പടിക്കു പുറത്തു…

രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം അസുഖങ്ങൾ പടിക്കു പുറത്തു… ഔഷധ ഗുണവും, പോഷക ഗുണവും ഏറെയുള്ള ജീരകത്തിന് നമ്മുടെ ഭക്ഷണത്തില്‍ ഏറെ പ്രാധാന്യമുണ്ട്‌. ജീരകം, ശ്വേതജീരകം, കൃഷ്ണജീരകം, സ്ഥൂലജീരകം, പീതജീരകം എന്നിങ്ങനെ 4 വിധത്തിലുണ്ട്. ജീരകത്തിന് അനവധി ഗുണങ്ങളുണ്ട്. ആ​ന്റി ഓ​ക്സി​ഡ​ന്റി​ന്‍റെ ക​ല​വ​റ​യായ ജീ​ര​കം ആ​രോ​ഗ്യ​ദാ​യി​നി​യാ​ണ്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​പ്പി​ക്കാ​നു​ള്ള ക​ഴി​വും ഉ​ണ്ട് ജീര​ക​ത്തി​ന്. ആ​ന്‍റിസെ​പ്‌​റ്റി​ക് ഗു​ണ​മു​ള്ളതിനാല്‍ ജ​ല​ദോ​ഷം അ​ക​റ്റു​ന്ന​തി​ന് സ​ഹാ​യി​ക്കും. സ​മൃ​ദ്ധ​മാ​യി ഇ​രു​മ്പ് അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ വി​ളര്‍​ച്ച അ​ക​റ്റാനും ഉ​ത്ത​മ​മാ​ണ് ജീരകം.

കൊഴുപ്പ്‌, മാംസ്യം, അന്നജം, നാര്‌ എന്നിവയെല്ലാം സമൃദ്ധമായി ജീരകത്തില്‍ അടങ്ങിയിരിക്കുന്നു. ജീവകം- എ (കരോട്ടിന്‍) കാത്സ്യം, എന്നിവയും ധാരാളമുണ്ട്‌. നമ്മുടെ കറികളില്‍ ജീരകം ചതച്ചിടുകയും വറുത്ത്‌ പൊടിച്ചിടുകയും ചെയ്യുന്നു. ചതച്ചിടുന്നത്‌ വായുകോപത്തിൻ്റെ സാധ്യത ഇല്ലാതാക്കുന്നു. വറുക്കുമ്പോള്‍ ജീരകത്തിലെ സുഗന്ധ എണ്ണകള്‍ സ്വതന്ത്രമാക്കപ്പെടുകയും പോഷക മൂല്യം ഏറുകയും ചെയ്യുന്നു. കേരളീയര്‍ക്ക്‌ ജീരക വെള്ളം വളരെ പ്രധാനപ്പെട്ടതാണ്‌. ചെറിയ തോതില്‍ ഇതില്‍ നിന്നും ലഭിക്കുന്ന കരോട്ടിന്‍ (ജീവകം-എ) പ്രതിരോധ ശക്തി നല്‍കുന്നു. വിഭവ സമൃദ്ധമായ സദ്യയ്ക്ക്‌ ശേഷം ജീരക വെള്ളം കുടിക്കുന്നത്‌ ഗ്യാസ്‌ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

അ​തി​രാ​വി​ലെ ഒരു ഗ്ളാസ് ജീരക വെ​ള്ളം കു​ടി​ക്കു​ന്ന​ത് ത​ടികു​റ​യ്ക്കാന്‍ സ​ഹാ​യി​ക്കു​ന്നതിനൊപ്പം ദ​ഹ​ന പ്രക്രിയ സു​ഗ​മ​മാ​ക്കു​കയും ചെയ്യുന്നു. ചര്‍​മ്മ​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങള്‍​ക്കും പ​രി​ഹാ​ര​മാ​ണ് ജീ​ര​കം. ജീ​ര​ക​മി​ട്ട് തിള​പ്പി​ച്ച വെ​ള്ളം രാ​വി​ലെ കു​ടി​ക്കു​ന്ന​ത് കൊ​ള​സ്‌​ട്രോ​ളി​നെ കു​റ​ച്ച്‌ ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ചീ​ത്തകൊ​ള​സ്‌​ട്രോ​ളി​നെ ഇ​ല്ലാ​താ​ക്കി ന​ല്ല കൊ​ള​സ്‌​ട്രോ​ളി​നെ സ്വാ​ഗ​തംചെ​യ്യു​ക എന്ന കര്‍ത്തവ്യവും ജീ​ര​കം ചെയ്യുന്നുണ്ട്.ജഠരാഗ്നിയെ വര്‍ധിപ്പിക്കുകയും മുലമൂത്രപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും, കണ്ണിന് ഗുണകരവും തലച്ചോറിൻ്റെ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുക തുടങ്ങി അനേകം ഗുണങ്ങള്‍ ജീരകത്തിനുണ്ട്. പ്രകൃതി ചികിത്സയിലും ജീരകത്തിന്‌ സ്ഥാനമുണ്ട്.പ്രസവ ശുശ്രൂഷയിലും ജീരകം ഉപയോഗിക്കുന്നു. . കാത്സ്യം, കൊഴുപ്പ്‌, ഇരുമ്പ്‌, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നത്‌ കൊണ്ടാണ്‌ ജീരകത്തിന്‌ പ്രാധാന്യം ലഭിക്കാന്‍ കാരണം എന്ന്‌ കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.