ഒരു കറിവേപ്പില തൈയിൽ നിന്നും കാടുപോലെ വളർത്തിയെടുക്കാം…
മറ്റേത് ഔഷധ സസ്യത്തെക്കാളും ഏറെ സുപരിചിതമായ ഒന്നാണ് കറിവേപ്പ്. കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ എന്ന പഴമൊഴി കേള്‍ക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അതുപോലെ തന്നെ കറിവേപ്പില ചേര്‍ക്കാത്ത ആഹാരപദാര്‍ഥങ്ങള്‍ കഴിക്കാത്തവര്‍ ഉണ്ടാകില്ല. ബാഷ്പശീല തൈലങ്ങളാല്‍ പൂരിതമായ ഇലകളോട് കൂടി വളരെ മന്ദഗതിയില്‍ വളരുന്ന ഈ സസ്യം പൂര്‍ണ്ണ വളര്‍ച്ച എത്തിയാല്‍ ഒരു ചെറു വൃക്ഷമാകും. ഈര്‍പ്പവും നീര്‍വാര്‍ച്ചയും ഉള്ള മണ്ണില്‍ കറിവേപ്പ് നന്നായി വളരും.
വീടുകളില്‍ അടുക്കളക്ക് അടുത്താണ് കറിവേപ്പിന്റെ സ്ഥാനമെങ്കിലും സ്ഥല ലഭ്യതക്ക് അനുസരിച്ച് ഒന്നോ രണ്ടോ ചെടികള്‍ എവിടെ വേണമെങ്കിലും വളര്‍ത്താം. അതുപോലെ തന്നെ മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും നടുകയാണെങ്കില്‍ ആവശ്യത്തിന് കറിവേപ്പില ലഭിക്കും. വേരില്‍ നിന്നും ഉണ്ടാകുന്ന മുകുളങ്ങള്‍ വേരോട് കൂടി മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. വിത്ത് പാകിയും തൈകള്‍ ഉത്പാദിപ്പിക്കാം.
വളര്‍ന്നു വരുന്ന കരിവേപ്പില് എപ്പോഴും അഞ്ചോ ആറോ സെറ്റ് ഇലകള്‍ നിലനിര്‍ത്തി മാത്രമേ ശേഖരിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഉണങ്ങിപോകാന്‍ ഇടയുണ്ട്. ഭാരതീയരുടെ ആഹാരത്തിലെ പ്രധാനിയായ കറിവേപ്പില പല കഷായത്തിലും ചേരുന്നുണ്ടെങ്കിലും ദഹന സംബന്ധമായ അസുഖങ്ങള്‍ക്കും ആഹാരത്തിലെ വിഷാംശം നിരവീര്യം ആക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിച്ച് വരുന്നത്.
ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.
Comments are closed.