കറിവേപ്പ് നന്നായി വരുന്നില്ലേ..? കറിവേപ്പ് കാടുപോലെ വളരാൻ ചെയ്യേണ്ട കിടിലൻ വിദ്യകൾ

നിത്യവും ആവശ്യമുള്ള ആഹാര സാധനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌ കറിവേപ്പില. കറിയിൽ കറിവേപ്പിലയുടെ സ്ഥാനം വളരെ വലുതാണ്. ഈര്‍പ്പവും നീര്‍വാര്‍ച്ചയും ഉള്ള മണ്ണില്‍ കറിവേപ്പ് നന്നായി വളരും. മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും നടുകയാണെങ്കില്‍ ആവശ്യത്തിന് കറിവേപ്പില ലഭിക്കും. വേരില്‍ നിന്നും ഉണ്ടാകുന്ന മുകുളങ്ങള്‍ വേരോട് കൂടി മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. വിത്ത് പാകിയും തൈകള്‍ ഉത്പാദിപ്പിക്കാം.

വളര്‍ന്നു വരുന്ന കരിവേപ്പില്‍ എപ്പോഴും അഞ്ചോ ആറോ സെറ്റ് ഇലകള്‍ നിലനിര്‍ത്തി മാത്രമേ ശേഖരിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഉണങ്ങിപോകാന്‍ ഇടയുണ്ട്. ഇന്ന്‌ നഗര പ്രദേശങ്ങളില്‍ ഏറെ പേരും വസിക്കുന്നത്‌ ഫ്‌ളാറ്റുകളിലാണ്‌. അവര്‍ക്കും വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്നതാണ്‌ കറിവേപ്പ്‌. വലിയ ഗ്രോബാഗോ, മുകള്‍ ഭാഗം വെട്ടിമാറ്റിയ പഴയ പ്ലാസ്റ്റിക്‌ വീപ്പകളോ, ഉപയോഗംകഴിഞ്ഞപെയിന്റ്‌ബക്കറ്റോഇതിനുവേണ്ടിഉപയോഗിക്കാം.

പുളിച്ച കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കരിവേപ്പിനു മുകളില്‍ തളിയ്ക്കുന്നത് കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് കറിവേപ്പിനെ സംരക്ഷിക്കുന്നു. ഇത് മുരടിച്ച് നില്‍ക്കുന്ന കറിവേപ്പിന് ഊര്‍ജ്ജവും ആരോഗ്യവും നല്‍കി വളരാന്‍ സഹായിക്കുന്നു. ഒരിക്കലും കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിയ്ക്കരുത്. ഈര്‍പ്പം അത്യാവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് വേര് അഴുകാന്‍ കാരണമാകുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.