ഇത് മലയാളത്തിന്റെ സ്വന്തം ദാസനും വിജയനും; ഇതുപോലൊരു കോംബോ മലയാള സിനിമയിൽ ഇനി സ്വപ്നങ്ങളിൽ മാത്രം… | Dasan Vijayan As Mohanlal And Sreenivasan Malayalam

Dasan Vijayan As Mohanlal And Sreenivasan Malayalam : ദാസനും വിജയനും വീണ്ടും ഒന്നിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സോഷ്യൽമീഡിയയുടെ ആരാധകർ. മഴവിൽ മനോരമയുടെ മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ വേദിയിലാണ് പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മോഹൻലാലും ശ്രീനിവാസനും ഒന്നിച്ചത്. ഇത് വളരെ ഹൃദയസ്പർശിയായ നിമിഷങ്ങളായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ കഴിയുന്ന ശ്രീനിവാസൻ ആദ്യമായി എത്തിയ പൊതു വേദിയായിരുന്നു ഇത്.

എന്നാൽ വേദിയിലെത്തിയ ശ്രീനിവാസനെ സ്നേഹ ചുംബനങ്ങളോടെയാണ് മോഹൻലാൽ എതിരേറ്റത്. മലയാളി മനസ്സുകൾ ഒരിക്കലും മറക്കാത്ത ദാസനും വിജയനും ആണ് മോഹൻലാലും ശ്രീനിവാസനും. നല്ലൊരു നടൻ മാത്രമല്ല നല്ലൊരു തിരക്കഥാകൃത്തും സംവിധായകനും കൂടിയാണ് ശ്രീനിവാസൻ. നാടോടിക്കാറ്റ് എന്ന ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലായിരുന്നു ഇരുവരും ഈ വേഷം അഭിനയിച്ചത്.

ദാസനും വിജയനും ഒരുകാലത്തെ യുവാക്കളുടെ പ്രതിനിധികളായിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ഇരുവരും ഒരേ വേദിയിൽ എത്തിയിരിക്കുകയാണ്. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ശ്രീനിവാസൻ ആദ്യമായി എത്തിയ പൊതുപരിപാടിയിൽ ശ്രീനിയെ സ്നേഹത്തോടെ അടുത്ത് ചേർത്തുനിർത്തി കവിളിൽ ചുംബിക്കുന്ന വീഡിയോയും ചിത്രങ്ങളും ആണ് ആരാധകർ പങ്കുവയ്ക്കുന്നത്. സത്യൻ അന്തിക്കാടും ഈ മനോഹര നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

ധ്യാൻ ശ്രീനിവാസനും ഈ സന്തോഷ മുഹൂർത്തം തന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. പങ്കുവെക്കപ്പെട്ട ചിത്രത്തിന് മീഡിയയ്ക്കും താഴെയായി ആരാധകർ നിരവധി കമന്റുകൾ ആണ് ചെയ്തിട്ടുള്ളത്. ഞങ്ങളുടെ ദാസനെയും വിജയനെയും ഞങ്ങൾക്ക് തിരിച്ചു വേണം, ഇതുപോലുള്ള ഒരു കോംബോ മലയാളസിനിമയിൽ ഇനി സ്വപ്നങ്ങളിൽ മാത്രം, പഴയ ശ്രീനി ചേട്ടൻ ആയിട്ട് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു.. ഇങ്ങനെ പോകുന്നു കമന്റുകൾ. ഇരുവരുമൊന്നിക്കുന്ന ഇനിയൊരു ചിത്രം ഉണ്ടാവണമെന്ന് മനസ്സറിഞ്ഞ് ആഗ്രഹിക്കുകയാണ് ഓരോ ആരാധകരും.