ഡിസംബറിലെ തക്കാളി കൃഷിക്ക് വിനാഗിരി കൊണ്ട് ഇങ്ങനെയൊരു മാജിക് ചെയ്തു നോക്കൂ

തക്കാളി നമ്മുടെ പച്ചക്കറിയിനങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പാകം ചെയ്യാതെതന്നെ സാലഡുകളിലും മറ്റും ഉപയോഗിക്കുവാൻ സാധിക്കുന്ന നല്ലൊരു ഫലമാണ് തക്കാളി. നമ്മുടെ അടുക്കളത്തോട്ടത്തിലും തക്കാളിയിൽ പൊന്നു വിളയിക്കാൻ കഴിയും. സൂര്യപ്രകാശം നന്നായി ലഭിക്കണം, മെച്ചപ്പെട്ട വിളവു ലഭിക്കാൻ.

തക്കാളി വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളിൽ , ചാക്കുകളിൽ , ഗ്രോബാഗുകളിൽ ഇതിലെല്ലാം നടീൽ മിശ്രിതം നിറച്ചശേഷം തൈകൾ പറിച്ചു നടാം. തക്കാളികൃഷിക്ക് ഏറ്റവും യോജിച്ച സമയം സപ്തംബര്, ഒക്ടോബര് മുതല് നവംബര്-ഡിസംബര് വരെയുള്ള സമയമാണ്. കേരള മണ്ണിനിണങ്ങിയ ചില തക്കാളിയിനങ്ങള് ആണ് ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നിവ.

സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളിക്കുണ്ടാകുന്ന പ്രധാന രോഗം ബാക്ടീരിയൽ വാട്ടമാണ്. നിലമൊരുക്കുമ്പോൾ മണ്ണിൽ കുറച്ചു കുമ്മായം ചേർക്കണം. വാട്ടത്തെ ചെറുക്കാൻ കഴുവുളള ‘ശക്തി’ എന്ന ഇനം തക്കാളിയാണ് കൃഷിക്ക് നല്ലത്. പുഴുകുത്തിയ കായ്കൾ നശിപ്പിച്ചുകളയണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS KitchenPRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.