അപ്പോ ഇതാണല്ലേ സൗന്ദര്യ രഹസ്യം!! പൊന്നു പോലെ നോക്കാൻ രണ്ട് പെൺമക്കൾ ആയത് മഹാഭാഗ്യം; ഇപ്പോഴത്തെ പുള്ളേരുടെ ഓരോ പാഷനേ എന്ന് ആരാധകർ… | Deepak Dev Daughter Cute Video Viral Malayalam

Deepak Dev Daughter Cute Video Viral Malayalam: മലയാളികളുടെ ഹൃദയം കവർന്ന ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച ഒരു സംഗീത സംവിധായകനാണ് ദീപക് ദേവ്. ക്രോണിക് ബാച്ചിലർ നരൻ ഉദയനാണ് താരം പുതിയ മുഖം എന്നീ ചിത്രങ്ങളിലെ വൻപ്രചാരം നേടിയ പാട്ടുകളെല്ലാം ദീപക് ദേവിന്റെ സംഗീതസംവിധാനത്തിൽ പിറവികൊണ്ടവയാണ്. ഉറുമി എന്ന സിനിമയിലെ പശ്ചാത്തല സംഗീതം ചെയ്തത് ദീപക് ആണ്. ഈ ഒറ്റ പാട്ടിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ മുഴുവൻ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു.

2011 ഈ ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് കേരള സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും ഇദ്ദേഹം നേടിയിരുന്നു. 2003 മുതൽ സിനിമാലോകത്ത് സജീവ സാന്നിധ്യമാണ് ദീപക്. ദീപക്ക് മാത്രമല്ല ദീപക്കിന്റെ മകളും സംഗീത ലോകത്തെ സജീവ സാന്നിധ്യമാണ്. മകളുടെ പേരാണ് ദേവിക. ഭാസ്കർ ദ റാസ്കൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു ദേവികയുടെ തുടക്കം. ഈ ചിത്രത്തിലെ ദേവി ആലപിച്ച ഐ ലവ് യു മമ്മി എന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ദീപക്.

എന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. മകൾ ദേവികയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തു നിൽക്കാറുള്ളത്. ഇപ്പോഴിതാ മകളോടത്തുള്ള ഒരു രസകരമായ വീഡിയോ ആണ് ദീപക്ക് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. മകൾ ദേവി അച്ഛന്റെ മുഖത്ത് ഫേസ് മാസ്ക് ഇട്ടു നൽകുന്നതിന്റെ ഒരു വീഡിയോ ആണിത്.” എന്റെ മോൺസ്റ്റേഴ്സ് എന്നിൽ ചാർജെടുക്കുമ്പോൾ” എന്നാണ് ഈ വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പ് ചേർത്തിരിക്കുന്നത്.

ദീപക്കിന്റെ ഇളയ മകൾ പല്ലവിയാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ഫേസ് മാസ്ക് ഇട്ട് നൽകിയതിനു ശേഷം ദേവിക ദീപക്കിന്റെ മൂക്കത്ത് ഒരു ഉമ്മ നൽകുന്നതും വീഡിയോയിൽ ഉണ്ട്. വളരെ ക്യൂട്ട് വീഡിയോ ഇത് കാണുമ്പോൾ അച്ഛനും മകളും തമ്മിലുള്ള സ്നേഹം മനസ്സിലാകും എന്നെല്ലാം പറഞ്ഞു നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് വന്നുകൊണ്ടിരിക്കുന്നത്. ദീപക്ക് ഏറ്റവും അവസാനം സംഗീതം ചെയ്തത് മോഹൻലാൽ ചിത്രം ആയ മോൺസ്റ്ററിൽ ആണ്. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണനാണ്.

Rate this post