ദാവണിയിൽ തനി നാടൻ പെൺകൊടിയായി ദീപ്തി സതി; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ… | Deepthi Sathi Latest Photoshoot Pics Goes Viral
Deepthi Sathi Latest Photoshoot Pics Goes Viral : മലയാള സിനിമാ ലോകത്തെ പുതുമുഖ നായികമാർക്കിടയിൽ ഏറെ ശ്രദ്ധനേടിയ അഭിനേത്രികളിൽ ഒരാളാണല്ലോ ദീപ്തി സതി. ചുരുങ്ങിയ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധനേടുകയും അഭിനയലോകത്ത് തന്റെതായ ഇടം കണ്ടെത്താനും ഇവർക്ക് സാധിച്ചിരുന്നു. നീനു എന്ന ലാൽ ജോസ് ചിത്രത്തിലൂടെ ക്യാമറക്ക് മുന്നിലെത്തിയ താരം പിന്നീട് മലയാളത്തിനു പുറമേ കന്നഡ, തമിഴ്, തെലുങ്ക് സിനിമാലോകത്തും ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളാൽ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തും സജീവമായി മാറുകയായിരുന്നു.
മാത്രമല്ല ലളിതം സുന്ദരം, ഡ്രൈവിംഗ് ലൈസൻസ്, രണം എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടാനും ദീപ്തി സതിക്ക് സാധിച്ചിരുന്നു. കോമഡി സ്റ്റാർസ് പോലെയുള്ള നിരവധി റിയാലിറ്റി ഷോകളിൽ അവതാരകയായും ജഡ്ജസായും താരം തിളങ്ങിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടാറുള്ള താരം തന്റെ സിനിമ വിശേഷങ്ങളും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും പലപ്പോഴും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഇത്തരത്തിൽ താരം കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മോഡേൺ കോസ്റ്റ്യൂമുകളിൽ നിന്നും വ്യത്യസ്തമായി തനി നാടൻ ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നത്. പച്ചയും പിങ്കും നിറത്തിലുള്ള സാരിയിൽ ട്രഡീഷണൽ ലുക്കിൽ ഒരു തനി നാടൻ പെൺകുട്ടിയെ പോലെ അതീവ സുന്ദരിയായാണ് താരം ചിത്രത്തിലുള്ളത്.
” ട്രഡീഷണൽ ആവുക എന്നത് ക്ലാസിക് ആകുന്നതാണ്” എന്നായിരുന്നു ഈ മനോഹരമായ ചിത്രങ്ങൾക്ക് താഴെ താരം കുറിച്ചിരുന്നത്. ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. സംവിധായകൻ രാജേഷ് നായരുടെ “ഇൻ” എന്ന ചിത്രമാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മാത്രമല്ല നയൻതാര പൃഥ്വിരാജ് കോംബോയിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന “ഗോൾഡ്” എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ദീപ്തി സതി എത്തുന്നുണ്ട്.