ചാറ്റ് ബോക്സിന്റെ മുകളിൽ മെസ്സേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി..!! “മമ്മൂക്ക” ഭീഷ്മയുടെ തിരക്കഥാകൃത്ത് കുറിപ്പ് വൈറൽ… | Devadath Shaji About Mammootty

Devadath Shaji About Mammootty : ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി അമല്‍നീരദ് സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു ഭീഷ്മ പര്‍വ്വം. മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് ലഭിച്ചത് വൻ സ്വീകാര്യതയുമാണ്. സിനിമ ഹിറ്റ്‌ ആയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദേവദത്തിന്റെ ഒരു കുറിപ്പാണ്. മമ്മൂട്ടി എന്ന താരം തന്റെ ജീവിതത്തെ മാറ്റിമറിച്ച കഥയാണ് താരം പറഞ്ഞിരിക്കുന്നത് ‘സിനിമയിൽ എത്തും മുമ്പ് 2018ൽ താൻ ചെയ്ത ഹ്രസ്വചിത്രം കണ്ട ശേഷം മമ്മൂട്ടി പറഞ്ഞ ഒരു മറുപടി തന്റെ ജീവിതത്തില്‍ തന്ന ഊർജ്ജം ചില്ലറയൊന്നുമല്ലന്നും ദേവദത്ത് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്.

ദേവദത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്. 2018 ജനുവരിയിലാണ് സംഭവം താൻ ഏറ്റവും ഒടുവിൽ ചെയ്ത ‘എന്റെ സ്വന്തം കാര്യം’ എന്ന ഷോർട്ട് ഫിലിം യൂടൂബിൽ റിലീസായിരിക്കുന്ന സമയമായിരുന്നു ആലുവയിലെ റൂമിൽ രാത്രി സുഹൃത്തുക്കളുമായി ഇരിയ്ക്കുന്ന സമയത്ത് കാഴ്ചക്കാർ നല്ല അഭിപ്രായം പറയുന്നുണ്ടെങ്കിലും വിഡിയോയിക്ക് വ്യൂസ് കേറുന്നില്ല എന്നുള്ള പരിഭവത്തിലായിരുന്നു എല്ലാവരും. പെട്ടെന്നാണ് ക്യാമറാമാനും പ്രിയ സഹോദരനുമായ ഹരികൃഷ്ണൻ ലോഹിതദാസ് തന്റെ മൊബൈൽ സ്ക്രീൻ എന്റെ മുന്നിലേക്ക് നീട്ടി കാണിക്കുന്നത്. ഷോർട്ട് ഫിലിമിന് ആരോ “നന്നായി” എന്ന് റിപ്ലൈ ചെയ്തിരിക്കുന്നു പക്ഷേ ചാറ്റ് ബോക്സിന്റെ മുകളിൽ മെസ്സേജ് അയച്ച ആളുടെ പേര് കണ്ടാണ് എല്ലാരും ഞെട്ടിയത് “മമ്മൂക്ക”.

വർഷങ്ങൾ കഴിഞ്ഞു ഭീഷ്മ പർവ്വത്തിൽ കൂടെ വർക്ക്‌ ചെയ്തവരിൽ ഒരാൾ എന്നെ വിളിച്ചുപറഞ്ഞു “നിന്നെ അമൽ സർ അന്വേഷിയ്ക്കുന്നുണ്ട് .. മമ്മൂക്കയുടെ റൂമിലേക്ക്…ചെല്ല് “. കുടിച്ചുകൊണ്ടിരുന്ന ചായ പകുതിയാക്കി ഞാൻ മമ്മൂക്കയുടെ മുറിലേക്ക് ഓടി. ചെല്ലുമ്പോൾ മമ്മൂട്ടി സർ, അമൽ നീരദ് സർ, അബു സലീമിക്ക, ജോർജേട്ടൻ തുടങ്ങിയവർ അവിടെയുണ്ട്. മമ്മൂട്ടി സർ വലതുകൈ കൊണ്ട് എന്നെ നോക്കി മാസ്ക്ക് മാറ്റാനായി ആക്ഷൻ കാണിച്ചു. അമൽ സാറാണ് എന്നെ പരിചയപ്പെടുത്തിയത്.

മമ്മൂട്ടി സർ വിശേഷങ്ങൾ ചോദിച്ചു. നല്ലവണ്ണം കൈകൾ വിറയ്ക്കുന്നത് കൊണ്ട് ഞാൻ കൈകൾ പിന്നിൽ കെട്ടി തിരുമ്മി. ഇത് ശ്രദ്ധിച്ചിട്ടാവണം ജോർജേട്ടൻ പതിയെ പിന്നിൽ കൂടി വന്ന് കൈകളിൽ മുറുക്കെ പിടിച്ചു. വിശേഷങ്ങളുടെ കൂട്ടത്തിൽ അന്നത്തെ ഷോർട്ട് ഫിലിം കണ്ടുള്ള മറുപടിയെ പറ്റി പറയണം എന്നുണ്ടായിരുന്നു. എന്തുകൊണ്ടോ അന്ന് അതിനു സാധിച്ചില്ല. പിന്നീട് മാസങ്ങളോളം നീണ്ട ‘ഭീഷ്മ പർവ്വം’ ചിത്രീകരണത്തിന് ഇടയിലും, ശേഷം കണ്ടപ്പോഴും ഒന്നും ഈ കാര്യം പറയാനുള്ള അവസരമോ ധൈര്യമോ ലഭിച്ചില്ല..പക്ഷേ പ്രിയപ്പെട്ട മമ്മൂട്ടി സർ, ആ “നന്നായി” തന്ന ഊർജ്ജം വാക്കുകൾക്കും മേലെയാണ്..