കുംഭത്തിലെ മകം നാളിൽ കടിഞ്ഞൂൽ കണ്മണി എത്തി!! വേദന കാരണം ഒന്നിനും പറ്റാത്ത അവസ്ഥയായിരുന്നു; പ്രസവ ശേഷം ലൈവിൽ ദേവികയും വിജയും… | Devika Nambiar And Vijay Maadhav Blessed With Baby Boy Live Video Viral Malayalam

Devika Nambiar And Vijay Maadhhav Blessed With Baby Boy Live Video Viral Malayalam : മലയാള കുടുംബ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണല്ലോ ദേവിക നമ്പ്യാർ. സിനിമാലോകത്തും സീരിയൽ ലോകത്തും ഒരുപോലെ ശ്രദ്ധ നേടിയ താരം ഒരു അഭിനേത്രി എന്നതിലുപരി മികച്ചൊരു നർത്തകിയും അവതാരകയും കൂടിയാണ്. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ തിളങ്ങിയിരുന്നു എങ്കിലും മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന രാക്കുയിൽ എന്ന സീരിയൽ പരമ്പരയിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്നിങ്ങോട്ട് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമായിരുന്നു.

മാത്രമല്ല സുഹൃത്തും സംഗീത സംവിധായകനുമായ വിജയ് മാധവുമായുള്ള താരത്തിന്റെ വിവാഹം ഏറെ ആഘോഷത്തോടെയായിരുന്നു ആരാധകർ കൊണ്ടാടിയിരുന്നത്. തുടർന്ന് സോഷ്യൽ മീഡിയയിലെ വൈറൽ കപ്പിൾസ് ആയ ഇരുവരും തങ്ങളുടെ ഏതൊരു വിശേഷങ്ങളും യൂട്യൂബ് വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ, ആരാധകരെ സംബന്ധിച്ചെടുത്തോളം വലിയൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഇവർ.

തങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയിട്ടുണ്ട് എന്നാണ് ചെറു വീഡിയോ രൂപത്തിൽ ഇവർ ആരാധകരെ അറിയിച്ചിരിക്കുന്നത്. “ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം നന്ദി. ഇപ്പോൾ തന്നെ അറിയിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഹോസ്പിറ്റലിൽ നിന്ന് ഈ കുട്ടി വീഡിയോ ഇടുന്നത്’ എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് വിജയ് മാധവ് കുറിച്ചത്. മാത്രമല്ല, പ്രസവവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വീഡിയോ രൂപത്തിൽ പങ്കുവെക്കണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹം എന്നും എന്നാൽ വേദന തുടങ്ങിയപ്പോൾ ഒന്നിനും പറ്റാത്ത അവസ്ഥയായിരുന്നു.

നോർമൽ ഡെലിവറിയായിരുന്നു എങ്കിലും വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു. എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദിയുണ്ടെന്നും ദേവിക വീഡിയോയിൽ പറയുന്നുണ്ട്. കുഞ്ഞിന്റെ ചിത്രങ്ങൾ ഒന്നും ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടില്ല എങ്കിലും തങ്ങളുടെ ഇഷ്ട താര ദമ്പതികളുടെ ഈ ഒരു സന്തോഷ മുഹൂർത്തത്തിൽ പങ്കുചേർന്നുകൊണ്ട് നിരവധി പേരാണ് ഇരുവർക്കും ആശംസകളും പ്രാർത്ഥനകളുമായി എത്തുന്നത്.

Rate this post