
ഇനി കുട്ടി മാഷെന്ന് വേണ്ട!! കുഞ്ഞിന്റെ ചെവിയിൽ പേര് ചൊല്ലി വിജയ് മാധവും ദേവികയും; കുഞ്ഞിന്റെ വെറയ്റ്റി പേര് കേട്ടോ… | Devika Nambiar And Vijay Maadhhav Baby Naming Ceremony Viral Entertainment News Malayalam
Devika Nambiar And Vijay Maadhhav Baby Naming Ceremony Viral Entertainment News Malayalam : നടിയും അവതാരകയും ആയ താരമാണ് ദേവിക നമ്പ്യാർ. തന്റെ എല്ലാ വിശേഷങ്ങളും ദേവിക സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. താരത്തിന്റെ ഭർത്താവാണ് വിജയ് മാധവ്. ഐഡിയ സ്റ്റാർ സിംഗർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് വിജയ് മാധവ് പ്രേക്ഷക ഹൃദയം കവർന്നത്. ചലച്ചിത്ര പിന്നണി ഗായകൻ എന്ന നിലയിൽ മാത്രമല്ല സംഗീത സംവിധായകൻ കൂടിയാണ് വിജയ്.
വിജയുടെയും ദേവികയുടെയും വിവാഹ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദേവികയുടെ ഗർഭകാലഘട്ടവും വിജയും ദേവികയും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിൽ എത്തിച്ചിരുന്നു. ഇരുവർക്കും ഒരു കുഞ്ഞു ജനിച്ചപ്പോൾ അതും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. കുഞ്ഞിന്റെ വീഡിയോകളാണ് ഇപ്പോൾ വിജയും ദേവികയും ഔദ്യോഗിക പേജിലൂടെ പങ്കു വച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഇവരുടെ മകന്റെ നൂലുകെട്ട് വീഡിയോയാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. വളരെ ചെറിയ രീതിയിൽ നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദൈവാനുഗ്രഹം കൊണ്ട് എല്ലാതും വളരെ ഭംഗിയായി നടന്നു എല്ലാവരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും ഒരുപാട് നന്ദി എന്ന അടി കുറിപ്പോടെയാണ് ദൃശ്യങ്ങളും വീഡിയോകളും വിജയ് പങ്കുവെച്ചത്.കഴിഞ്ഞദിവസം കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചപ്പോൾ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
അന്ന് നിരവധി ആരാധകരാണ് കുഞ്ഞിന്റെ പേര് എന്താണെന്ന് ചോദിച്ചു കൊണ്ട് രംഗത്ത് വന്നത്. എന്നാൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ഇരുവരും തങ്ങളുടെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തുന്നുണ്ട്. ആത്മജ മഹാദേവ് എന്നാണ് കുഞ്ഞിന് പേര് വെച്ചിരിക്കുന്നത്. കുഞ്ഞിനെ കണ്ണെഴുതി പൊട്ടുതൊടിക്കുകയും പേര് ചൊല്ലി വിളിക്കുകയും ചെയ്യുന്ന പുതിയ വീഡിയോയാണ് ഇരുവരും പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഈ പേരിന് നിരവധി ആളുകളാണ് ആശംസകളും അനുഗ്രഹങ്ങളും അറിയിച്ചിരിക്കുന്നത്.