ആകാശ യാത്രക്കൊരുങ്ങി കുട്ടിത്താരം..

മലയാളികളുടെ ഇഷ്ട താരജോഡികളാണ് ദിലീപും കാവ്യാമാധവനും. കുടുംബസമേതം സോഷ്യൽ  മീഡിയയിൽ സജീവമായ താര കുടുംബത്തിന് ആരാധകരേറെയാണ്. ദിലീപിന്റെ മൂത്തമകൾ മീനാക്ഷിക്ക് എന്നപോലെ തന്നെ ചെറിയ മകൾ മഹാലക്ഷ്മിക്കും ആരാധകർ ഏറെയുണ്ട്. കുഞ്ഞ് താരത്തെ വളരെ കുറച്ചെ ആരാധകർ കണ്ടിട്ടുള്ളൂ എങ്കിലും കുട്ടി താരത്തിന് ആരാധകരുടെ കാര്യത്തിൽ  ഒട്ടും പിന്നിലല്ല. കുട്ടിത്തരത്തിന്റ ചിത്രങ്ങൾ ഓണ സമയത്താരുന്നു സോഷ്യൽ മീഡിയയിൽ സജിവമായത്. ചേച്ചി മീനാക്ഷി എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ എറെയയിരുന്നു.


കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കുള്ളിലാണ് വൈറലാകാറുള്ളത് . മകൾ മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയാണ് മിക്കവാറും ദിലീപിന്റെ കുടുംബവിശേഷങ്ങൾ ആരാധകർ അറിയുന്നത് താരദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത് ആരാധകർക്കും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.ഇപ്പോൾ മകളായ മഹാലക്ഷ്മിയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കാവ്യാമാധവനും ദിലീപും സോഷ്യൽ മീഡിയ സജീവമാണെങ്കിലും കുഞ്ഞി താരത്തിന് ഫോട്ടോയോ വീഡിയോകൾ ഒന്നും തന്നെ പോസ്റ്റ് ചെയ്യാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ  കൊച്ചിൻ വിമാനത്താവളത്തിൽ വച്ച് ആരാധകർ ആരോ പകർത്തിയ വീഡിയോ ദിലീപ് ഫാൻസ് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. വളരെ  കുറച്ചു  മിനിറ്റുകൾ മാത്രം ദൈർഘ്യമുളളതാണ് വീഡിയോ.

എന്തായാലും വീഡിയോ വന്നു വളരെ കുറച്ചു സമയം കൊണ്ട് തന്നെ കുട്ടി താരത്തെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.  മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോകുന്നതും  തൊട്ടുപിന്നിൽ ദിലീപ് നടന്നു പോകുന്നതുമാണ് വീഡിയോയിൽ ഉള്ളത്.  വളരെ വിരളമായി മാത്രമേ കുഞ്ഞു മഹാലഷ്മിയെ പുറത്തു കാണിക്കാറുള്ളു. മക്കളായ മീനാക്ഷിക്കും മഹാലക്ഷിക്കുമൊപ്പമുള്ള ദിലീപിന്റെ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ വൈറലായിരുന്നു . ഇളയമകള്‍ മഹലാക്ഷ്മി അച്ഛന്റെ ഒക്കത്തും മൂത്തമകൾ മീനാക്ഷി അരികിലും നിൽക്കുന്ന ചിത്രമാണ് ഓണ സമയത്ത് മീനാക്ഷി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്ക് വേണ്ടി പോസ്റ്റ് ചെയ്തത്. അച്ഛന്റെ കയ്യിലിരുന്ന് പൊട്ടിച്ചിരിക്കുന്ന മീനാക്ഷിയെ അന്നേ ആരാധകർ ഏറ്റെടുത്തിരുന്നു.