‘ഡി4 ഡാൻസ്’ ഫെയിം ദിൽഷ പ്രസന്നൻ ബിഗ് ബോസ് വേദിയിൽ; നർത്തകിയുടെ വിശേഷങ്ങൾ അറിയാം

ബിഗ് ബോസ് മലയാളം സീസൺ 4 ആരാധകരെ ആകർഷിക്കുന്ന 17 മത്സരാർത്ഥികളുമായി മത്സരം ആരംഭിച്ചിരിക്കുകയാണ്. മുൻ സീസണുകളിലേതുപോലെ, ഒരുപിടി ടിവി സെലിബ്രിറ്റികൾ ഇത്തവണയും ഷോയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്, ഇത്തവണ അതിലൊരാൾ നർത്തകി ദിൽഷ പ്രസന്നനാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘ഡി4 ഡാൻസ്’ എന്ന ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയതോടെയാണ്

നർത്തകി ദിൽഷ പ്രസന്നൻ മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. ഷോയിലെ അതിശയകരമായ ചില നൃത്ത പ്രകടനങ്ങളിലൂടെ ദിൽഷ ‘ഡി4 ഡാൻസ്’ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഡാൻസ് റീലുകളുമായി ദിൽഷ സജീവമാണ്. ഓൺലൈനിൽ ദിൽഷയുടെ ഡാൻസ് വീഡിയോകൾക്ക് ഇപ്പോഴും വലിയ ആരാധകരുണ്ട്. ഡാൻസ് ഷോയ്ക്ക് ശേഷം ‘ഡേർ ദി ഫിയർ’ എന്ന സാഹസിക ഷോയിൽ മത്സരാർത്ഥിയായാണ് ദിൽഷ ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

സെലിബ്രിറ്റി ഷോയിൽ ഡാൻസർ സെക്കൻഡ് റണ്ണറപ്പായി മാറുകയും ചെയ്തു. പിന്നീട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ‘കാണാകൺമണി’ എന്ന ടിവി സീരിയലിലൂടെ ദിൽഷ അഭിനയത്തിലും ഭാഗ്യം പരീക്ഷിച്ചു. രതീഷ് രാഘവ് സംവിധാനം ചെയ്ത പരമ്പരയിൽ മാനസ എന്ന കഥാപാത്രത്തിലൂടെ ദിൽഷ കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയിരുന്നു.

കോഴിക്കോട് സ്വദേശിയായ ദിൽഷ പ്രസന്നൻ, കൊയിലാണ്ടി ജിഎംവിഎച്ച്എസ്എസിലാണ് തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന്, കൊച്ചി ഫ്രാങ്ക്ഫിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എയർഹോസ്റ്റസ് ട്രെയിനിങ് പൂർത്തിയാക്കി. പ്രസന്നൻ – ബീന ദമ്പതികളുടെ മകളായ ദിൽഷ, ഇപ്പോള്‍ ബാഗ്ലൂരില്‍ അഡ്‍മിന്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്നു. ഒരു എയർഹോസ്റ്റസ് ആവുക എന്നതാണ് 29 കാരിയായ ദിൽഷയുടെ സ്വപനം.