ചുവപ്പിൽ മനോഹരിയായി ദിൽഷ; വൈറല്‍ ചിത്രങ്ങള്‍… | Dilsha Prasannan Latest Photoshoot Pics In Red Outfit Goes Viral News Malayalam

Dilsha Prasannan Latest Photoshoot Pics In Red Outfit Goes Viral News Malayalam : ബിഗ് ബോസ് ഷോ അവസാനിച്ചെങ്കിലും മത്സരാർഥികളും അവരുടെ വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ദിൽഷ പ്രസന്നൻ. ആരാധകരില്‍ നിന്നും മികച്ച പിന്തുണ നേടിയെടുത്ത ദില്‍ഷ ബിഗ് ബോസ്സിന്റെ ചരിത്രം തിരുത്തി കുറിച്ച വനിത കൂടിയാണ്.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ മത്സര രംഗത്തെത്തിയ ദിൽഷ മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുത ഡി ഫോർ ഡാൻസിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം കൂടിയാണ് ദിൽഷ ഇന്ന്. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തുന്ന ദിൽഷ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കായി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുള്ളത്. ചുവപ്പ് ഓഫ്‌ ഷോൾഡർ ഗൗണിൽ അതീവ സുന്ദരിയായാണ് ദിൽഷ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ചുവപ്പ് ഗൗൺ ധരിച്ച് നന്നായി നൃത്തം ചെയ്യുക എന്ന അടിക്കുറിപ്പോടെയാണ് ദിൽഷ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

മൂന്നാറിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ദിൽഷ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. അഭിനയരംഗത്തും സജീവമായ ദില്‍ഷ കാണാ കണ്മണി എന്ന സീരിയലിലൂടെ ആണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ മുതൽ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഡാൻസറാണ് ദിൽഷ.