ദിൽഷ സീരിയലിലേക്ക്..!? ഞെട്ടലോടെ ആരാധകർ..!! ഇവൾ ഇനിസുമിത്രക്ക് പുതിയ എതിരാളിയോ..!? | Dilsha Prasannan Stepping To Serial With Sharanya Anand Malayalam

Dilsha Prasannan Stepping To Serial With Sharanya Anand Malayalam : ബിഗ് ബോസ് മലയാളം നാലാം സീസൺ മുതൽ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായ മുഖമാണ് ഡാൻസർ കൂടിയായ ദിൽഷ പ്രസന്നന്റേത്. ബിഗ് ബോസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും വിജയി ആയി പുറത്തിറങ്ങുകയും ചെയ്ത ദിൽഷയ്ക്ക് പുറത്തിറങ്ങിയപ്പോൾ കേൾക്കേണ്ടി വന്നത് പല തരത്തിലുള്ള വിമർശനങ്ങളാണ്. റോബിന്റെ പ്രൊപ്പോസലും ബ്ലസ്ലിയുടെ സൗഹൃദവും, ബിഗ് ബോസ് വിജയിയായതിലെ അർഹതയും വിമർശനങ്ങൾക്ക് വിഷയങ്ങളായി.

ബ്ലസ്ലിയും റോബിനുമായുള്ള ബന്ധം തൽക്കാലം നിർത്തി ജീവിതത്തിൽ കുറച്ചധികം കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്ന് പറഞ്ഞാണ് ദിൽഷയുടെ ഇപ്പോഴത്തെ പിന്മാറ്റം.ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പറഞ്ഞ ദിൽഷ തന്റെ തിരക്കിലേക്ക് കടന്നു. ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടും മോഡലിങ്ങും, അങ്ങനെ ഓട്ടത്തിലാണ് താരം.കുടുംബവിളക്കിലെ വേദികയായി എത്തുന്ന ശരണ്യക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇപ്പോൾ സ്റ്റോറിയിൽ ഇട്ടിരിക്കുന്നത്. ചെന്നൈയിലേക്ക് പറക്കുന്നു എന്നും താരം കുറിച്ചിരിക്കുന്നു. ഇതാണ് ആരാധകരെ ഇപ്പോൾ ആശയക്കുഴപ്പത്തിലാക്കുന്നത്.

ദിൽഷ സീരയലിൽ അഭിനയിക്കാനൊരുങ്ങുകയാണോ എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കുടുംബവിളക്കിൽ ദിൽഷയും ശരണ്യക്കൊപ്പം എത്തുമോ എന്നും ആരാധകർ ചോദിക്കുന്നു. എന്തായാലും ബിഗ്‌ബോസിന് ശേഷം ഡോക്ടർ റോബിൻ സിനിമയിൽ ചേക്കേറാൻ ഒരുങ്ങുമ്പോൾ ദിൽഷ സീരിയലിലേക്കാണോ കടക്കുന്നത് എന്നാണ് ഏവരും ചോദിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരുത്തരം തന്നെയാണിത്.

മുമ്പ് കാണാക്കണ്മണി എന്ന സീരിയലിൽ ദിൽഷ അഭിനയിച്ചിരുന്നു. നടി ഗൗരിക്കൊപ്പമായിരുന്നു ദിൽഷ ആ സീരിയലിൽ അഭിനയിച്ചത്. പിന്നീട് ഏഷ്യാനെറ്റിലെ തന്നെ ഡെയർ ദി ഫിയർ എന്ന ഷോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിഗ്‌ബോസ് ഷോയിൽ എഴുപതാം ദിവസം മുതലാണ് ദിൽഷ ആക്റ്റീവായി തുടങ്ങിയത്. പിന്നീട് ഏറെ ശക്തയായ ഒരു മത്സരാർത്ഥിയായി ദിൽഷ മാറുകയായിരുന്നു.