
രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കെ വീണ്ടും വിശേഷം.!! മൂന്നാം വിവാഹ വാർഷികത്തിന് രണ്ടിരട്ടി മധുരം; ആഹ്ലാദതിമിർപ്പിൽ ഡിമ്പിളും കുടുംബവും.!! | Dimple Rose Sister In Law Divine Clara Don Wedding Anniversary Malayalam
Dimple Rose Sister In Law Divine Clara Don Wedding Anniversary Malayalam : മൂന്നാം വിവാഹ വാർഷിക വിശേഷങ്ങൾ പങ്കുവെച്ച് ഡിവൈൻ ക്ലാര ഡോൺ . ഒരു പാട് പ്രതിസന്ധികൾക്കൊടുവിലാണ് തന്റെയും ഡോണിന്റെയും വിവാഹം നടന്നെതെന്നും എല്ലാം ദൈവ കൃപയാണെന്നും ഡിവൈൻ തന്റെ യൂട്യൂബ് ചാനലായ ഡിവൈൻ ക്ലാര ഡോണിലൂടെ പങ്കുവെച്ചു.ഫാമിലി vlog ആയ അവരുടെ ചാലനിലൂടെ 250 ഓളം വീഡിയോകൾ ഇതിനോടകo ഡിവൈൻ പങ്കുവെച്ചു കഴിഞ്ഞു.
എൺപതിനായിരത്തിലധികമാണ് യൂട്യൂബ് ചാനലിന്റെ സബ്സ്ക്രിപ്ഷൻ. കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയാവാൻ കഴിഞ്ഞതിൽ സന്തോഷമാണ് എന്നും ഈ സുദിനത്തിൽ പ്രേക്ഷകരോട് പറഞ്ഞു.കൂടാതെ ജീവിതത്തിലെ മറ്റൊരു പ്രധാന വിശേഷം കൂടി പ്രേക്ഷകരുമായി പങ്കു വെച്ചു.പി.സി. ഒഡി ഉള്ള തനിക്ക് കുട്ടികളുണ്ടാവുമോ എന്ന സംശത്തിന് രണ്ടാമത്തെ ഉത്തരമാണ് താൻ പ്രഗ്നന്റ് ആണ് എന്നത്. മൂത്ത മകൻ തോമുവിന് കൂട്ടായി ഒരാൾ കൂടി വരാൻ പോകുന്നു.

രണ്ടാമതും വിശേഷ മുണ്ട് എന്നത് ഒട്ടൊക്കെ ആശങ്കയോടെയാണ് കേട്ടത്. പിന്നീട് സംഭവിച്ചത് ഡി വൈന്റെ വാക്കുകളിലൂടെ കേൾക്കാം.തോമുവിന് ഒന്നരവയസുതികയും മുൻപ് പുതിയെ ആളെ എങ്ങനെ സ്വീകരിക്കും എന്ന ചിന്തയുണ്ടായിരുന്നു. മൂത്താൾക്ക് വേണ്ട ശ്രദ്ധ ലഭിക്കുമോ എന്ന ആ കുലതക്കു മൊടുവിൽ ദൈവം തന്ന സമ്മാനം സ്വീകരിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു.ഇപ്പോൾ ഡിവൈന് അഞ്ചാമാസമാണ്.
അമ്മക്ക് കുഞ്ഞാവ ഉണ്ടാവാൻ പോകുന്നു എന്നതിൽ ഏറ്റവും വലിയ കാത്തിരിപ്പ് മൂത്തയാൾക്കാണ്. തോമു ഒരു ലക്കി ചാമാണ് എനിക്ക് ,അതു പോലെ തന്നെയാവും വരാനിരിക്കുന്ന ആളും . പ്രേക്ഷകരുടെ പിൻതുണയും അനുഗ്രഹവുമുള്ളതു കൊണ്ടാണ് തനിക്ക് എല്ലാം സാധ്യ മാകുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ഡിവൈൻ , യൂട്യൂബിൽ പങ്കു വെച്ച വീഡിയോ അവസാനിപ്പിക്കുന്നത്. ഏറെ പ്രതിസന്ധികൾക്കൊടുവിലെ വിവാഹവും അസുഖം കാരണം കുഞ്ഞുങ്ങളുണ്ടാവുമോ എന്ന ആശങ്കക്ക് രണ്ടാമതും ഗർഭിണിയാണ് എന്ന വാർത്തയും കൂട്ടിയാൽ ജീവിതം ആഘോഷിക്കുകയാണിവർ.