ആശ ശരത്തിന്റെ കോടികളുടെ വീട് കണ്ടോ!? വീടിന് ലാൽ നൽകിയ പേര് കേട്ട് സദസ്സിൽ പൊട്ടിച്ചിരി; സിനിമയ്ക്ക് അപ്പുറം അപൂർവ്വ സൗഹൃദത്തിൻറെ കഥ പറഞ്ഞ് താരങ്ങൾ… | Director Lal Give A Variety Name To Asha Sarath Home Malayalam

Director Lal Give A Variety Name To Asha Sarath Home Malayalam : മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അഭിനയത്രി ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് ഏറെ ആഘോഷത്തോടെ നടന്നത്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുകൂടാതെ ആശാ ശരത് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും വിവാഹ ചടങ്ങുകളുടെ വീഡിയോകൾ പങ്കുവെച്ചിരുന്നു. മലയാള സിനിമ ലോകത്തുനിന്നും നിരവധി താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ നടനും സംവിധായകനുമായ ലാൽ കുടുംബസമേതം പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി നടത്തിയ ഉത്തരയുടെ ഹൽദി ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ചടങ്ങിൽ കുടുംബസമേതം പങ്കെടുത്ത ലാൽ ആശാ ശരത്തിന്റെ കുടുംബവുമായുള്ള തന്റെ സൗഹൃദം പങ്കുവെച്ചു. ആശയും ശരത്തും ഞങ്ങളുടെ കുടുംബത്തിൻറെ ഭാഗം തന്നെയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ചടങ്ങിൽ ലാൽ സംസാരിച്ചു തുടങ്ങിയത്. ഒപ്പം രസകരമായ ഒരു സംഭവവും അദ്ദേഹം പങ്കുവെച്ചു. ആശയുടെ വീട് പണി കഴിഞ്ഞ സമയം. വീടിന് ഒരു പേര് പറഞ്ഞുതരാമോ ലാൽ ചേട്ടാ എന്ന് എന്നോട് ചോദിച്ചു.

പക്ഷേ ഒരു നിർബന്ധം ഉണ്ടായിരുന്നു വീടിൻറെ പേരിൽ ആശ , ശരത് , ഉത്തര , കീർത്തന എന്നീ പേരുകളെല്ലാം വേണം. വളരെ ആലോചിച്ച് ഞാൻ ഒരു പേര് പറഞ്ഞു കൊടുത്തു, ആശാരി ഉത്തരം കീറി നിലയം . അതാകുമ്പോൾ എല്ലാവരും ഉണ്ടല്ലോ പേരിൽ . ലാലിൻറെ ഈ വാക്കുകൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾ പൊട്ടിച്ചിരിയോടെയാണ് സ്വീകരിച്ചത്. 33 വർഷമായി പരിചയമുള്ള വ്യക്തിയാണ് ലാൽ ചേട്ടൻ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആശാ ശരത് ചടങ്ങിലേക്ക് ലാലിനെ സ്വാഗതം ചെയ്തത്.

ലാൽ ചേട്ടനും കുടുംബവും ഇല്ലാതെ തങ്ങളുടെ കുടുംബത്തിലെ ഒരു ആഘോഷവും പൂർണമാവുകയില്ല എന്നും ആശ പറഞ്ഞു. കൂടാതെ വിവാഹത്തിനു മുമ്പേ കാബൂളിവാല എന്ന ചിത്രത്തിലേക്ക് ചേട്ടൻ തന്നെ കാസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാൽ അന്ന് അതിൻറെ ഭാഗമാകാൻ സാധിക്കാതെ പോയി എന്നും ആശ ഓർത്തു. പിന്നീട് സക്കറിയയുടെ ഗർഭിണികൾ , കിംഗ് ലയർ എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചത് സന്തോഷകരമായ അനുഭവം ആയിരുന്നുവെന്നും ആശ ചടങ്ങിൽ പങ്കുവെച്ചു.

Rate this post