മകളേക്കാൾ കുട്ടിത്തം അമ്മക്കാണല്ലോ..!? മഴയത്ത് കളിച്ച് ദിവ്യ ഉണ്ണിയും മകളും..!! അമേരിക്കയിൽ ആണെങ്കിലും തനി നാടൻ മലയാളി തന്നെ എന്ന് ആരാധകർ… | Divya Unni And Daughter Moments In Rain

Divya Unni And Daughter Moments In Rain: മലയാള സിനിമാ ലോകത്ത് ഒരുകാലത്ത് ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണല്ലോ ദിവ്യ ഉണ്ണി. അഭിനയത്തോടൊപ്പം തന്നെ ഭരതനാട്യം മോഹിനിയാട്ടം തുടങ്ങിയ നൃത്ത കലകളിലൂടെയും നിരവധി ആരാധകരുടെ ഇഷ്ട താരമായി മാറാൻ ഇവർക്ക് സാധിച്ചിരുന്നു. നീയെത്ര ധന്യ എന്ന ജെസ്സി ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാളത്തിലെ യുവ നടിമാർക്കിടയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റ് സിനിമകളിൽ നായികയായി തിളങ്ങാനും ഇവർക്ക് സാധിച്ചിരുന്നു. എന്നാൽ പിന്നീട് വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്നുകൊണ്ട് അമേരിക്കയിൽ കുടുംബസമേതം താമസമാക്കുകയും ചെയ്യുകയായിരുന്നു ഇവർ. സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും ഭരതനാട്യം പോലെയുള്ള നൃത്ത കലകളിൽ സജീവമാവുകയും ചെയ്യുകയായിരുന്നു ഇവർ.

Divya Unni And Daughter Moments In Rain
Divya Unni And Daughter Moments In Rain

മാത്രമല്ല, തന്റെ കുടുംബ വിശേഷങ്ങളും ലേറ്റസ്റ്റ് ചിത്രങ്ങളും പലപ്പോഴും ആരാധകർക്കായി താരം പങ്കുവെക്കാറുമുണ്ട്. അങ്ങ് അമേരിക്കയിൽ നിന്ന് പോലും നാടൻ വേഷങ്ങളിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ താരം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയൊരു റീൽസ് വീഡിയോയാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ശ്രേയ ഘോഷാൽ, എ ആർ റഹ്മാൻ എന്നിവർ ഗുരു എന്ന സിനിമക്ക് വേണ്ടി ഈണമിട്ട “നാരേ നാരേ” എന്നു തുടങ്ങുന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ തന്റെ കുഞ്ഞു മകളോടൊപ്പം മഴയാസ്വദിക്കുന്ന താരത്തെ വീഡിയോയിൽ കാണാവുന്നതാണ്.

മഴത്തുള്ളികൾ കണ്ണിലേക്ക് വീഴുമ്പോഴുള്ള കുഞ്ഞിന്റെ രസകരമായ ഭാവം തന്നെയാണ് ഈ കൊച്ചു വീഡിയോയിൽ കാഴ്ചക്കാർക്ക് ഏറെ ഇഷ്ടപ്പെട്ടത്. തങ്ങളുടെ പ്രിയ താരത്തിന്റെയും കുഞ്ഞിന്റെയും ഈ ഒരു കൊച്ചു വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്.