ആദ്യാക്ഷരം കുറിച്ച് ഐശ്വര്യമോൾ; ദിവ്യാ ഉണ്ണിയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ പങ്കുചേർന്ന് ആരാധകർ… | Divya Unni Diwali vibes

Divya Unni Diwali vibes : മലയാളികളുടെ മനം കവർന്ന ഒരു പിടി നല്ല ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് ദിവ്യ ഉണ്ണി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ ഇന്ത്യൻ ക്ലാസിക്കൽ നൃത്തനൃത്യങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭ കൂടിയാണ് താരം. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലായി അൻപതോളം ചിത്രങ്ങളിൽ ആണ് താരം ഇതിനോടൊപ്പം അഭിനയിച്ചത്. 1996 പുറത്തിറങ്ങിയ കല്യാണസൗഗന്ധികം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം.

മലയാളം ഹൊറർ മൂവി ആയ ആകാശഗംഗയിലൂടെ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാൻ ദിവ്യാ ഉണ്ണിക്ക് സാധിച്ചു. താരമിപ്പോൾ സിനിമകളിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ദിവ്യ ഉണ്ണിയുടെ എല്ലാ വിവരങ്ങളും പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. 2002 ലാണ് താരത്തിന്റെ വിവാഹം നടന്നത്. പിന്നീട് പല കാരണങ്ങളാൽ വിവാഹബന്ധം വേർ പിരിയുകയും 2018 പുനർവിവാഹിതയാവുകയും ചെയ്തു.

ഭർത്താവ് അരുൺകുമാറും മൂന്ന് മക്കളും ചേർന്നതാണ് ദിവ്യ ഉണ്ണിയുടെ കൊച്ചു കുടുംബം. എന്നാൽ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയ ഒരു സന്തോഷവാർത്തയാണ് പ്രേക്ഷകർക്കു വേണ്ടി താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ മക്കളിൽ മൂത്തവനായ അർജുൻ മീനാക്ഷി എന്നിവരെ കൂടാതെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന തന്റെ ഇളയ മകൾ ഐശ്വര്യയുടെ എഴുത്തിനിരുത്തൽ ചടങ്ങിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് ദിവ്യ ഉണ്ണിയും ഭർത്താവും ചേർന്ന് തന്റെ പൊന്നോമനയുടെ ആദ്യക്ഷരം കുറിക്കുന്നത്. തന്റെ ചന്തമേറുന്ന പട്ടുപാവാടയിൽ സുന്ദരിയായിരിക്കുകയാണ് കുഞ്ഞ് ഐശ്വര്യ. ആദ്യാക്ഷരം കുറിക്കുന്നത്തിന്റെ കൗതുകത്തോടെയും അമ്പരപ്പോടെയും ഐശ്വര്യ അച്ഛന്റെയും അമ്മയുടെയും മടിയിലിരിന്നു ഹരിശ്രീ കുറിച്ചു. അക്ഷരങ്ങളുടെ പുത്തൻ ലോകത്തേക്ക് കാലെടുത്ത് വെച്ച മകളുടെ സന്തോഷത്തിൽ ഒരുപോലെ പങ്കു കൊള്ളുകയാണ് താരവും കുടുംബവും.