കണ്ണെടുക്കാൻ തോന്നുന്നേയില്ല; സാരിയിൽ അതി സുന്ദരിയായി തിളങ്ങി ദിവ്യ ഉണ്ണി… |Divya Unni Latest Pics In Saree Goes Viral
Divya Unni Latest Pics In Saree Goes Viral : മലയാള സിനിമയിൽ ഒരു കാലത്ത് നിരവധി വേഷങ്ങളിൽ തിളങ്ങി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അഭിനേത്രിയാണല്ലോ ദിവ്യ ഉണ്ണി. ഒരു അഭിനേത്രി എന്നതിലുപരി ഭരതനാട്യം മോഹിനിയാട്ടം തുടങ്ങിയ നൃത്ത കലകളിലൂടെ ശ്രദ്ധ നേടിയ കലാകാരി കൂടിയാണ് ഇവർ. ജെസ്സി സംവിധാനം ചെയ്ത ” നീയെത്ര ധന്യ” എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ താരം “പൂക്കാലം വരവായി” എന്ന കമൽ ചിത്രത്തിലൂടെയാണ് ഏറെ പ്രേക്ഷക സ്വീകാര്യത നേടുന്നത്.
തുടർന്ന് മലയാള സിനിമയിലെ യുവ നടിമാർക്കിടയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുകയും അഭിനയ ലോകത്ത് സജീവമായി മാറുകയും ചെയ്യുകയായിരുന്നു ഇവർ. മലയാളത്തിലും മറ്റു അന്യഭാഷ സിനിമകളിലും അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയായിരുന്നു ഇവർ. ഭർത്താവിനൊപ്പവും മക്കൾക്കൊപ്പവും അമേരിക്കയിലേക്ക് താമസം മാറ്റിയപ്പോഴും തന്നെ സ്നേഹിക്കുന്ന പ്രിയ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാനും ദിവ്യ ഉണ്ണി മറന്നിരുന്നില്ല.
അഭിനയത്തിൽ നിന്നും മാറിനിന്നെങ്കിലും പിന്നീട് നൃത്ത കലകളിൽ ഇവർ സജീവമായി മാറുകയായിരുന്നു. മാത്രമല്ല തന്റെ അമേരിക്കൻ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ ഇപ്പോഴിതാ ദിവ്യ ഉണ്ണി പങ്കുവെച്ച തന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.
ഇളം പച്ച നിറത്തിലുള്ള പട്ട് സാരിയിൽ അതിസുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. “നിങ്ങൾ ജീവിതം മുന്നോട്ട് നോക്കി ജീവിക്കുന്നു, ജീവിതം പിന്നോട്ട് നോക്കുന്നത് നിങ്ങൾ മനസ്സിലാക്കുന്നു” എന്ന അടിക്കുറിപ്പിൽ പങ്കുവെച്ച ഈയൊരു ചിത്രത്തിന് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഈയൊരു നിറത്തിലുള്ള സാരി നിങ്ങൾക്ക് ഏറെ അനുയോജ്യമാണ് എന്നും ഈയൊരു ചിത്രത്തിൽ നിന്നും കണ്ണെടുക്കാനേ കഴിയുന്നില്ല എന്ന തരത്തിലുള്ള പ്രതികരണങ്ങളും ചിത്രത്തിന് താഴെ കാണാവുന്നതാണ്.