ആ പണ്ടത്തെ ഒറ്റക്കയ്യൻ അല്ല ഇത്!! വേദിയിൽ എല്ലാരേം ഞെട്ടിച്ച് മുണ്ടക്കൽ ശേഖരൻ; ദിവ്യ ഉണ്ണി പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുന്നു… | Divya Unni Share A Memory With Devaasuram Come Ravanaprabhu Actor Napoleon Malayalam

Divya Unni Share A Memory With Devaasuram Come Ravanaprabhu Actor Napoleon Malayalam : ഒരുകാലത്ത് മലയാള സിനിമയിൽ അനേകം അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച താരമാണ് ദിവ്യ ഉണ്ണി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലായി അമ്പതിലേറെ നായിക കഥാപാത്രങ്ങൾ അവർ ചെയ്തു. മികച്ച നർത്തകി കൂടിയായ ദിവ്യ ഉണ്ണി തന്റെ നൃത്തപ്രകടനം കൊണ്ടും ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇന്നും തന്റെ പ്രൊഫഷനുമായി മുന്നോട്ട് പോവുന്ന പ്രിയതാരത്തിന്റെ സിനിമാലോകത്തേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും പ്രേക്ഷകർ ഇടക്ക് ചർച്ചചെയ്യാറുണ്ട്.

വളരെ ചെറിയപ്രായത്തിൽ തന്നെ ഭാരതനാട്ട്യം പരിശീലിക്കാൻ തുടങ്ങിയ ദിവ്യ, പിന്നീട് കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പ്രഗത്ഭയായി. തന്റെ ആറാം വയസ്സിൽ ‘നീയെത്ര ധന്യ’ എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. ദിലീപും കലാഭവൻ മണിയുമൊക്കെ മുഖ്യ കഥാപാത്രങ്ങളായി തിളങ്ങിയ ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രത്തിലൂടെ നായികയായി. പത്താം ക്ലാസിൽ പഠിച്ചികൊണ്ടിരിക്കുന്ന സമയത്തായിരുന്നു അത്.പിന്നീട് മലയാളത്തിലെ എല്ലാ മുൻനിര സംവിധായകരുടെയും താരങ്ങളുടെയും കൂടെ പ്രവർത്തിച്ചു.

1990-92 വർഷങ്ങളിൽ തുടർച്ചയായി കേരള സ്കൂൾ കലോത്സവത്തിൽ കലാതിലകമായി മാറിയ ദിവ്യ ഉണ്ണി, ആ സമയങ്ങളിൽ ദൂരദർശനിൽ പലതരത്തിലുള്ള നൃത്തകലാരൂപങ്ങൾ അവതരിപ്പിച്ചു ശ്രദ്ധനേടി.നിലവിൽ അമേരിക്കയിലെ ടെക്സ്സസിൽ ശ്രീപദം സ്കൂൾ ഓഫ് ആർട്സിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്ന ദിവ്യ ഉണ്ണി സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങൾ ആരാധകരുമായി സ്ഥിരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മുൻ എം.എൽ.എ യും കേന്ദ്രമന്ത്രിയും ജീവൻ ടെക്‌നോളജീസിന്റെ സ്ഥാപകനുമൊക്കെയായ നെപ്പോളിയൻ ദുരസാമിയുടെ കൂടെയുള്ള ചിത്രങ്ങളാണ് ദിവ്യ ഉണ്ണി പങ്കുവെച്ചത്.

‘Honored and happy to meet Nepoleon sir at the TEAMS Annual Global Meet 2022’ എന്ന ക്യാപ്ഷനോടുകൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. നൃത്തവേഷത്തിൽ ദുരസാമിയുടെ കയ്യിൽനിന്നും പുരസ്‌കാരം സ്വീകരിക്കുന്ന ദിവ്യയുടെ വളരെ സന്തോഷത്തോടെയുള്ള നിമിഷങ്ങളാണ് പ്രേക്ഷകർക്കിടയിൽ പങ്കുവെച്ചത്. നൃത്തകലയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേഷം കൊണ്ടുനടക്കുന്ന ദിവ്യ ഉണ്ണി, നാടൻ കലാനൃത്തരൂപകലങ്ങളെ പശ്ചാത്യരാജ്യങ്ങൾക്കിടയിൽ ജനകീയവൽക്കരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളുമായി ഇപ്പോഴും സജീവമായി മുന്നോട്ട് പോവുന്നു.

Rate this post