ഇഡ്ഡ്ലി / ദോശ മാവ് അരക്കുമ്പോൾ മിക്സി ചൂടാകുന്നുണ്ടോ..? എന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ.. ആരും പറയാത്ത രഹസ്യം

മലയാളികളുടെ പ്രാതൽ വിഭവങ്ങളിൽ പ്രധാനപ്പെട്ട രണ്ടു വിഭവങ്ങളാണ് ദോശയും ഇഡലിയും. ദോശയും ഇഡലിയും വൈവിദ്ധ്യഗുണങ്ങൾ അടങ്ങിയ ഭക്ഷണം ആണ്. പ്രഭാത ഭക്ഷണം ആയും, ഉച്ചഭക്ഷണമായും അത്താഴമായും കഴിക്കാവുന്നതാണ്. എളുപ്പത്തിൽ ദഹിക്കുന്നതിനൊപ്പം തന്നെ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടാതെ സംരക്ഷിക്കുന്നു.

ദോശക്കും ഇഡ്ലിക്കും തലേ ദിവസം മാവ് അരച്ചുവെക്കുന്നവരാണ് നമ്മൾ. എന്നാൽ മാവ് അരക്കുമ്പോൾ പലർക്കും ഉള്ള പ്രശ്നമാണ് മിക്സിയുടെ ജാർ ചൂടാവുന്നത്. അതിനുള്ള ഒരു പരിഹാരമെന്നോണമാണ് ഇന്നത്തെ വീഡിയോ. ഇങ്ങനെ ജാർ ചൂടാകുമ്പോൾ നിർത്തി നിർത്തി അടിക്കുന്നത് പതിവാണ്.. എന്നാലും ജാർ ചൂടാകുന്ന അവസ്ഥ തന്നെയായിരിക്കും. ഇതൊനൊപ്പം മാവും ചൂടാകുമ്പോൾ മാവ് ശരിയായി പൊന്തിവരാനും പ്രയാസം ആകും. ആയതിനാൽ മാവ് അരക്കുന്നതിനൊപ്പം ഒന്നോ രണ്ടോ ഐസ് ക്യൂബ് കൂടി ഇട്ടുകൊടുത്താൽ മതിയാകും. അപ്പോൾ ജാർ ചൂടാകില്ല..


ചില അറിവുകളും ടിപ്പുകളും ചിലപ്പോൾ നിങ്ങൾക്ക് അറിവുള്ളവ തന്നെ ആയിരിക്കും. എന്നാൽ അറിയാത്തവർക്ക് കൂടി ഷെയർ ചെയ്യൂ. നിങ്ങൾക്കറിയാവുന്ന കൂടുതൽ ടിപ്‌സുകൾ താഴെ കമന്റ് ചെയ്യൂ.. അതും മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടെ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.