“അവൾ വേണ്ടാ… ഇവൾ വേണ്ടാ…” ഓരുത്തിക്കും വേണ്ടി കളയാൻ എനിക്ക് സമയമില്ല..!! വീണ്ടും മാസ് ഡയലോഗുകളുമായി ഡോക്ടർ മച്ചാൻ ആരാധകർക്കൊപ്പം… | Dr Robin Happy

Dr Robin Happy : ഡോക്ടർ റോബിൻ തളർന്നിട്ടില്ല… അത് തന്നെയാണ് ഇപ്പോൾ ആരാധകരുടെ ആശ്വാസവും…”എന്റെ യോഗ്യത എന്തെന്ന് എന്നെ സ്നേഹിക്കുന്നവർക്ക് മാത്രമേ അറിയൂ… തോൽക്കാൻ എനിക്ക് മനസില്ല”… വീണ്ടും മാസ് ഡയലോഗുകളുമായി ഡോക്ടർ റോബിൻ ആരാധകർക്കൊപ്പം സജീവമാണ്. കഴിഞ്ഞ ദിവസമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനുമായുള്ള എല്ലാ സൗഹൃദവും അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് ബിഗ്ഗ്‌ബോസ് വിജയി ദിൽഷ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്.

ദിൽഷയോട്‌ പ്രണയം തുറന്നുപറഞ്ഞിരുന്ന റോബിന് ഇത് വലിയൊരു തിരിച്ചടി തന്നെയാകും എന്ന് പ്രവചിച്ചവർക്ക് ഡോക്ടർ റോബിന്റെ പുതിയ പ്രതികരണങ്ങൾ സന്തോഷം നൽകുകയാണ്. “നിങ്ങൾ ഇത്രയും പേർ എന്നെ സ്നേഹിക്കാനുള്ളപ്പോൾ മറ്റൊരു നഷ്ടത്തെക്കുറിച്ചും ഞാൻ ചിന്തിക്കുന്നില്ല….” ഇങ്ങനെയായിരുന്നു ഡോക്ടർ റോബിൻ ഇന്നലെ ഒരു പൊതുപരിപാടിയിൽ പ്രതികരിച്ചത്. ആരാധകരുടെ ഈ കയ്യടിയും സ്നേഹവും തന്നെയാണ് തനിക്ക് കിട്ടിയ കപ്പ് എന്നാണ് റോബിൻ പറഞ്ഞത്.

Dr Robin Happy
Dr Robin Happy

പരീക്ഷയുടെ സമയത്ത് പോലും മറ്റെല്ലാം മാറ്റിവെച്ച് ഡോക്ടർക്ക് വേണ്ടി വോട്ട് ചെയ്തു എന്നുപറഞ്ഞ ആരാധികയെ കണ്ട റോബിൻ ഏറെ സന്തോഷത്തിലായിരുന്നു. ഒരാൾ മാത്രമല്ല, ഒന്നിന് പിന്നാലെ ഒട്ടനേകം ആരാധകരാണ് ഡോക്ടർക്ക് വേണ്ടി ജയ് വിളിച്ചത്. ദിൽറോബ്‌ എന്ന പേരിൽ ആരാധകർ ആഘോഷമാക്കിയ ഒന്നാണ് കഴിഞ്ഞ ദിവസം ദിൽഷ ഫുൾസ്റ്റോപ്പ് ഇട്ട് അവസാനിപ്പിച്ചത്. തന്റെ വിഷമഘട്ടങ്ങളിൽ ഡോക്ടർ രാധാകൃഷ്ണൻ എന്ന വ്യക്തി തനിക്കൊപ്പം നിന്നില്ലെന്നും പലരും തന്നെ തട്ടിക്കളിക്കുന്നു എന്നും പറഞ്ഞുകൊണ്ടായിരുന്നു ദിൽഷയുടെ പ്രതികരണം.

എന്നാൽ ഇതിനുപിന്നാലെ ദിൽഷക്ക് വലിയ സൈബർ ആക്രമണം തന്നെയാണ് നേരിടേണ്ടി വരുന്നത്. ഏത് പ്രതിസന്ധിഘട്ടത്തെക്കുറിച്ചാണ് ദിൽഷ പറയുന്നതെന്നാണ് ബിഗ്ഗ്‌ബോസ് പ്രേക്ഷകർ ചോദിക്കുന്നത്. ദിൽഷയെ ഷോയുടെ ടൈറ്റിൽ വിന്നർ ആക്കിയത് തന്നെ ഡോക്ടറല്ലേ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.