ആ സുദിനം വന്നെത്തി!! സന്തോഷം പങ്കുവെച്ച് ആരതിയും റോബിനും; പൊടിറോബ് ഒത്തുചേരലിന് ആശംസ പ്രവാഹം… | Dr.Robin Radhakrishnan and Arathi Podi Engagement Day Malayalam

Dr.Robin Radhakrishnan and Arathi Podi Engagement Day Malayalam : റോബിന്‍ രാധാകൃഷ്ണന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥി ആയിരുന്നു. ബിഗ് ബോസ് മലയാളത്തിലെ ഇതുവരെ കഴിഞ്ഞ എല്ലാ സീസണിലും വെച്ച് ഏറ്റവും കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കിയ മത്സരാര്‍ത്ഥി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവു അത് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ആണ്. 100 ദിവസം പൂര്‍ത്തിയാക്കാന്‍ ബിഗ് ബോസ് ഹൗസില്‍ സാധിച്ചില്ല എങ്കിലും റോബിന്‍ രാധാകൃഷ്ണനോളം ബിഗ് ബോസ് ഉപകരിച്ച മറ്റൊരാളുണ്ടാവില്ല എന്ന് വേണം പറയാൻ.

റോബിന്‍ രാധാകൃഷ്ണന്‍ ഷോ കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞ് ഒരുപാട് മാസങ്ങളായിട്ടും ഇപ്പോഴും റോബിന്‍ രാധാകൃഷ്ണന്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ തടിച്ച് കൂടുന്നത് കാണാം. അക്കാരണത്താൽ തന്നെ റോബിന്‍ രാധാകൃഷ്ണനെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി വിളിക്കാന്‍ പലരും തിരക്ക് കൂട്ടാറുമുണ്ട്.ഇതിനോടകം നിരവധി പൊതു പരിപാടികളില്‍ ആണ് റോബിന്‍ രാധാകൃഷ്ണന്‍ പങ്കെടുത്തത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്.

നിശ്ചയ മോതിരത്തിന്റെ ചിത്രം ആണ് റോബിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. റോബിൻ പൊഡി എന്നെഴുതിയ മോതിരങ്ങൾ ആണ് വലിയ ശ്രദ്ധ നേടുന്നത്. കൂടാതെ നടിയും മോഡലും സംരഭകയുമായ ആരതി പൊടിയുമായുള്ള വിവാഹ നിശ്ചയം ഫെബ്രുവരിയില്‍ ഉണ്ടാകും എന്ന് റോബിന്‍ രാധാകൃഷ്ണന്‍ മുൻപ് വെളിപ്പെടുത്തിയിരുന്നു.അടുത്തിടെ റോബിന്‍ രാധാകൃഷ്ണന്‍ ആരതി പൊടിയുടെ വീട്ടില്‍ തന്റെ കുടുംബവുമൊത്ത് പോയി പെണ്ണ് കാണല്‍ ചടങ്ങ് നടത്തിയിരുന്നു.

വിവാഹ നിശ്ചയം ഫെബ്രുവരി 10 നും 20 നും ഇടയിലായിരിക്കും എന്നും അറിയിച്ചിരുന്നു. കൂടാതെ നിരവധി കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറായും ഇപ്പോൾ റോബിന്‍ രാധാകൃഷ്ണന്‍ എത്തുന്നുണ്ട്. റോബിന്‍ രാധാകൃഷ്ണന്‍ ഇതിനോടൊപ്പം സിനിമ എന്ന സ്വപ്‌നത്തിലേക്കും പതിയെ നടന്നടുക്കുകയാണ്. റോബിന്‍ രാധാകൃഷ്ണന്റെ ആരാധകര്‍ എല്ലാവരും ഇതിനെല്ലാം പിന്തുണയുമായി കൂടെ ഉണ്ട് താനും.

Rate this post