റോബിനും ആരതിയും തമ്മിൽ കട്ട റൊമാൻസ്; ഇതൊക്കെ കണ്ടാൽ ദിൽഷയുടെ കിളി പോകും… | Dr. Robin Radhakrishnan And Arati Romantic Video Goes Viral Malayalam

Dr. Robin Radhakrishnan And Arathy Romantic Video Goes Viral Malayalam : ഇതൊക്കെ കണ്ടാൽ തീർച്ചയായും ദിൽഷക്ക് നഷ്ടബോധം തോന്നിയേക്കും…കാരണം അത്രത്തോളം റൊമാൻറിക്കായാണ് ഇപ്പോൾ ഡോക്ടർ റോബിനെ സോഷ്യൽ മീഡിയയിൽ കാണുന്നത്. ഒരു പെണ്ണിന് വേണ്ടിയും സമയം കളയാനുള്ളതല്ല തൻറെ ലൈഫ് എന്ന് ഉറക്കെ പറഞ്ഞ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പിന്നാലെ ചെയ്തത് ആരതിയുമായി സൗഹൃദം സ്ഥാപിക്കുക ആയിരുന്നു. ഇവരുടെ സൗഹൃദം പ്രണയത്തിന് വഴിമാറിയോ എന്ന് തന്നെയാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. ഒരു അഭിമുഖത്തിനായി കണ്ടുമുട്ടിയപ്പോഴാണ് ആരതിയുമായി ഡോക്ടർ സൗഹൃദം സ്ഥാപിച്ചത്.

പല വേള കണ്ടുമുട്ടലുകൾക്ക് പിന്നീട് അവസരം സൃഷ്ടിക്കപ്പെട്ടു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് വീണ്ടും ഫോട്ടോസും വീഡിയോയും ഒക്കെയായി രംഗത്തെത്തിയിരിക്കുകയാണ്. ആരതിയും റോബിനും ഇത്തവണ വളരെ റൊമാൻറിക് ആയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതു കണ്ട് ആരാധകർ ഏറെ ആകാംക്ഷയിലും സംശയത്തിലുമാണ്. യഥാർത്ഥത്തിൽ റോബിനും ആരതിയും തമ്മിൽ പ്രണയത്തിലാണോ എന്നതാണ് ഏവരുടെയും ചോദ്യം. മാത്രമല്ല ആരതിയുടെ പുതിയ ലുക്ക് ഏവരെയും അമ്പരപ്പിച്ചിട്ടുമുണ്ട്.

സൗന്ദര്യത്തിന്റെ കാര്യത്തിൽ ദിൽഷയെ കടത്തിവെട്ടുന്ന തരത്തിലാണ് ആരതിയുടെ പുത്തൻ ചിത്രങ്ങൾ. ദിൽഷ അല്ല ആരതി തന്നെയാണ് ഡോക്ടർ റോബിന് ചേരുന്നത് എന്നു പറയുന്നവരും സോഷ്യൽ മീഡിയയിലുണ്ട്. എന്താണെങ്കിലും ഡോക്ടറുടെയും ആരതിയുടെയും സൗഹൃദം ആഘോഷിക്കുന്നവരാണ് ഇന്ന് സോഷ്യൽ മീഡിയ ആരാധകരിൽ ഏറെയും. ഡോക്ടർ റോബിൻ അഭിനയിക്കുന്ന ചിത്രത്തിൽ നായികയായെത്തുന്നത് ആരതിയാണ്.

നിർമാതാവിനൊപ്പം റോബിനും ആരതിയും പോസ് ചെയ്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ ഇമ്മട്ടിയുമായി ഇവർ ഒരുമിച്ചപ്പോഴുള്ള റീലുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ദിൽഷയെ കാണിക്കാനാണോ ഇതൊക്കെ എന്ന് ചോദിക്കുന്നവരും ഏറെയാണ്. ദിൽഷയുമായി പിരിഞ്ഞപ്പോഴാണ് ആരതിയുമായി ഡോക്ടർ സൗഹൃദം ആരംഭിച്ചത്. അതുകൊണ്ട് തന്നെയാണ് അങ്ങനെയൊരു ചോദ്യം കൂടുതൽ ശക്തമാവുന്നത്.