ഡോക്ടറുടെ കാർ വരുന്ന വഴി കൊക്കയിലേക്ക് മറിയുകയായിരുന്നു; ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ടു..!! അപകടത്തെ കുറിച്ച് ഡോക്ടറുടെ വെളിപ്പെടുത്തൽ… | Dr Robin Radhakrishnan Car Accident News Malayalam

Dr Robin Radhakrishnan Car Accident News Malayalam : മലയാളികളുടെ ഹരമാണ് ഇന്ന് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഡോക്ടറുടെ വിശേഷങ്ങൾ അറിയാൻ, ഓരോ നിമിഷവും ഡോക്ടർ എവിടെയാണ് എന്നറിയാൻ ആരാധകർ തിരക്കുകൂട്ടുന്ന ഒരു കാഴ്ച്ചയാണ് ഇന്ന് സോഷ്യൽ മീഡിയയിലുള്ളത്. ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ പ്രസിദ്ധിയാർജിച്ച ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു എന്ന ഏറെ ദുഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തൊടുപുഴയ്ക്കടുത്തുവച്ചാണ് കാർ അപകടത്തിൽ പെട്ടത്.

തൊടുപുഴയിൽ ഒരു ഉദ്ഘാടനത്തിനായി പോവുകയായിരുന്നു ഡോക്ടർ. അപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാർ റോഡിൽ നിന്നും അതിവേഗത്തിൽ തെന്നിമാറുകയായിരുന്നു. എന്നാൽ കാർ ഒരു കല്ലിൽ തട്ടിനിന്നതിനാൽ കൊക്കയിലേക്ക് മറിയാതെ രക്ഷപ്പെട്ടു എന്നത് ആരാധകരെ ആശ്വസിപ്പിച്ചിരിക്കുകയാണ്. അപകടം അൽപ്പം ഗുരുതരമായിരുന്നുവെങ്കിലും പരിക്കുകൾ ഒന്നുമില്ലാതെ ഡോക്ടർ റോബിൻ രക്ഷപ്പെട്ടത് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരെ ഏറെ സന്തോഷിപ്പിക്കുകയായിരുന്നു.

Dr Robin Radhakrishnan Car Accident News Malayalam
Dr Robin Radhakrishnan Car Accident News Malayalam

അപകടത്തെക്കുറിച്ച് ഡോക്ടർ പറഞ്ഞത് ഇങ്ങനെ… ” കാർ വരുന്ന വഴി ഒരു കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ടു. എന്നിട്ടും നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ ഇങ്ങോട് ഓടിവന്നത്,” അപകടത്തിനു ശേഷവും ഉദ്ഘാടനവേദിയിലേക്ക് ഓടിയെത്തുകയായിരുന്നു ഡോക്ടർ റോബിൻ. ഡോക്ടറുടെ കാറിന് അപകടം സംഭവിച്ചു എന്നറിഞ്ഞതോടെ ആരാധകരെല്ലാം പരിഭ്രാന്തരാവുകയായിരുന്നു.

പ്രാർത്ഥനയുടെ നിമിഷങ്ങളായിരുന്നു പിന്നീട്. തൊടുപുഴയിലെ പരിപാടിയുടെ സംഘാടകർ വിചാരിച്ചത് ഡോക്ടർക്ക് ഇനി പരിപാടിയിൽ വരാൻ കഴിയില്ല എന്നാണ്. എന്നാൽ തന്റെ ആരാധകരെ കാണാൻ റോബിൻ പാഞ്ഞെത്തി. പരീക്ഷക്ക് താമസിച്ചെത്തുന്ന കുട്ടിയുടെ സകല വെപ്രാളത്തോടെയും തന്റെ പ്രേക്ഷകരെ കാണാൻ ഓടിയെത്തിയതാണ് താരം. റോബിൻ ആരാധകർ ഇപ്പോൾ നിരത്തിപ്പിടിച്ച് പോസ്റ്റ് ചെയ്യുന്ന ഒരു കമ്മന്റുണ്ട്. “ഓരോ കല്ലിനും അതിന്റേതായ മൂല്യമുണ്ട്”…