നഞ്ചിയമ്മക്ക് ഇത് സൗഭാഗ്യങ്ങളുടെ കാലം!! ദേശീയ പുരസ്കാരത്തിന് പിന്നാലെ അടച്ചുറപ്പുള്ള വീടും; പുഞ്ചിരിയോടെ പുതിയ വീട്ടിലേക്ക്… | Dream Come True Moment Of Nanjiyamma Malayalam
Dream Come True Moment Of Nanjiyamma Malayalam:അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ബിജുമേനോൻ എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ അയ്യപ്പനും കോശി എന്ന ചിത്രം മലയാളികൾക്ക് എല്ലാകാലവും പ്രിയപ്പെട്ടത് തന്നെയായിരിക്കും. ചിത്രത്തിലെ അളകാത്ത സന്ദന എന്ന പിന്നണി ഗാനം ആലപിച്ചുകൊണ്ട് ആദിവാസി ഊരിൽ നിന്നും നഗരത്തിന്റെ ചൂടിലേക്ക് ഇറങ്ങി വന്നയാളാണ് നെഞ്ചിയമ്മ. കാടുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുമായിരുന്ന ജീവിതത്തെ സച്ചി കണ്ടെത്തിയതും തൻറെ ചിത്രത്തിലൂടെ പിന്നെ ഗായികയാക്കി മാറ്റിയതും ഏറെ സ്വപ്നങ്ങൾ കണ്ടു കൊണ്ട് തന്നെയായിരുന്നു.
ഒടുവിൽ മരണശേഷം അദ്ദേഹത്തിൻറെ ആഗ്രഹം എന്നത് പോലെ തന്നെ നഞ്ചിയമ്മയെ ലോകം ഏറ്റെടുക്കുകയായിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം അടുത്തിടെ നഞ്ചിയമ്മ സ്വന്തമാക്കിയിരുന്നു. ഇതിനോടകം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ നഞ്ചിയമ്മ എന്നാൽ അടച്ചുറപ്പില്ലാത്ത ഒരു വീടിൻറെ വിഷമതകൾ പേറിയായിരുന്നു ഓരോ വേദിയിലും എത്തിയത്. അപ്പോഴും തന്റെ വിഷമവും പരിഭവവും ആരോടും പറയാതെ ഉള്ളിൽ ഒതുക്കിയ നഞ്ചിയമ്മയ്ക്ക് ഇപ്പോൾ അടച്ചുറപ്പുള്ള സ്വന്തമായ ഒരു വീട് എന്ന സ്വപ്നം സഫലമായിരിക്കുകയാണ്.

ഫിലോകാലിയ ഫൗണ്ടേഷൻ ആണ് താരത്തിന് വീട് പണിഞ്ഞ് നൽകിയിരിക്കുന്നത്. മൂന്നുമാസം മുമ്പ് തറക്കല്ലിടുകയും ഇന്ന് ആ വീടിൻറെ താക്കോൽ നഞ്ചിയമ്മയ്ക്ക് കൈമാറുകയും ചെയ്തതോടെ നഞ്ചിയമ്മയുടെ മുഖത്ത് വിരിയുന്നത് നൂറ് പൂർണ്ണ ചന്ദ്രന്മാർ ഒന്നിച്ച് ഉദിച്ച പുഞ്ചിരി തന്നെയാണ്. തനിക്ക് ലഭിച്ച അവാർഡുകൾ പോലും സൂക്ഷിക്കാൻ നല്ല ഒരു ഇടമില്ലാതെ ഇരുന്ന നഞ്ചിയമ്മയ്ക്ക് ഇത് സ്വപ്നം കാണാവുന്നതിലും അധികമാണ്.
ഒന്നുമില്ലായ്മയിൽ നിന്ന് താരത്തെ ഉയർത്തിക്കൊണ്ടുവരുവാൻ സമൂഹം കാണിക്കുന്ന താത്പര്യം പ്രശംസിച്ചുകൊണ്ട് ഇതിനോടകം നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. പുതുതായി പണികഴിപ്പിച്ച തൻറെ വീടിനു മുൻപിൽ നിൽക്കുന്ന നഞ്ചിയമ്മയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.