രക്തം ഉണ്ടാകാനും നല്ല നിറം വയ്ക്കാനും ഉണക്ക മുന്തിരി കൊണ്ടൊരു tonic…

മനുഷ്യ ശരീരത്തിൽ ശരാശരി അഞ്ച്‌ ലിറ്റർ രക്തം ആണുള്ളത്‌. രക്തത്തിന്റെ പ്രധാന അംശം പ്ലാസ്‌മയാണ്. വെള്ളത്തിൽ ഏതാണ്ട് ഏഴ്‌ ശതമാനം പ്രോട്ടീനുകൾ അലിഞ്ഞു ചേർന്നതാണ് പ്ലാസ്‌മ. ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ എന്നീ പ്രോട്ടീനുകൾ പ്ലാസ്‌മയിൽ അടങ്ങിയിട്ടുണ്ട്‌.

കൂടാതെ രക്തത്തിലുള്ള പ്രധാന കണങ്ങളാണ്‌ അരുണ രക്താണുക്കളും ശ്വേത രക്താണുക്കളും. അരുണ രക്താണുക്കൾ ശരീരത്തിലേക്ക് ആവശ്യമായ പോഷകങ്ങളും പ്രാണവായുവും എത്തിക്കുന്നു. ശ്വേത രക്താണുക്കൾ ശരീരത്തിൽ ഏതെങ്കിലും വിധേന എത്തിച്ചേരുന്ന രോഗാണുക്കളോട് പൊരുതി ശരീരത്തെ അസുഖങ്ങളിൽ നിന്നും രക്ഷിക്കുന്നു.

ഹീമോഗ്ലോബിൻ രക്തത്തിന് ചുവപ്പുനിറം കൊടുക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള ഹീമോഗ്ലോബിൻ ആണ് ഓക്സിജനും, കാർബൺ ഡൈ ഓക്സൈഡും കൈകാര്യം ചെയ്യുന്നത്‌. സാധാരണ ഗതിയിൽ 100 മി.ലി. രക്തത്തിൽ 12 -15 ഗ്രാം ഹീമോഗ്ലോബിൻ ഉണ്ടാവും. ഒരു മി.ലി. രക്തത്തിൽ 50 ലക്ഷം ചുവന്ന രക്താണുക്കളും കാണും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.