ചിമ്പുവിന്റെ ഹോസന്ന ഗാനത്തിന് ചുവടുവെച്ച മലയാളികളുടെ സ്വന്തം ശാലീന സുന്ദരി ദൃശ്യ

സിജു വിൽസനെ പ്രധാന കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് ദൃശ്യ രഘുനാഥ് എന്ന തനി നാടൻ സുന്ദരിക്കുട്ടി സിനിമയിലേക്ക് അരങ്ങേറിയത്. ശാലീന സൗന്ദര്യം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ദൃശ്യ വളരെ കുറച്ച് സിനിമ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

മലയാളത്തിൽ എന്നതു പോലെ തന്നെ അന്യഭാഷയിലും തിളങ്ങുകയാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

റോക്ക്സിനൊത്ത് ചുവട് വയ്ക്കുന്നത് അത്ര എളുപ്പമല്ല എന്ന അടിക്കുറിപ്പോടെ ചിമ്പു നായകനായ വിണ്ണയി താണ്ടി വരുവായ എന്ന ചിത്രത്തിലെ ഹോസന്ന തമിഴ് ഗാനത്തിനാണ് ദൃശ്യ റെയിൽവേ ട്രാക്കിൽ ചുവട് വെച്ചിരിക്കുന്നത്. കറുപ്പ് ടീഷർട്ടും ചെക്ക് പാന്റും ധരിച്ചു വളരെ സിമ്പിളായി ഡാൻസ് ചെയ്യുന്ന ദൃശ്യയുടെ ഡാൻസ് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. ദൃശ്യ മലയാളത്തിൽ എത്ര സജീവമല്ലെങ്കിലും മലയാളികളുടെ എന്നും പ്രിയങ്കരിയായ നടി ആണ്.

ഹാപ്പി വെഡിങ് ശേഷം റോഷൻ നായകനായ ശിവറാം മോനി സംവിധാനം ചെയ്ത മാച്ച് ബോക്സ് എന്ന ചിത്രത്തിലും ദൃശ്യ പ്രധാന കഥാപാത്രമായി അഭിനയിച്ചിരുന്നു. മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരം എന്നും മലയാളികളുടെ പ്രിയപ്പെട്ട നായിക തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇപ്പോൾ തന്നെ നിരവധി ഫോളോവേഴ്സാനുള്ളത്. നിരവധി താരങ്ങളും ആരാധകരും ദൃശ്യയുടെ ഡാൻസിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്