ന്റെമ്മച്ചിയേ ഇത്രം പ്രതീക്ഷിച്ചില്ല; സംഭവം കിടുവാനെ മക്കളെ… | Drumstick Omelet Recipe Malayalam

Drumstick Omelet Recipe Malayalam : വെണ്ടയ്ക്ക കൊണ്ട് ഉപ്പേരിയും മെഴുക്കുവരട്ടിയും മറ്റു കറികളുമൊക്കെ നമ്മൾ മലയാളികൾ ഉണ്ടാക്കാറുണ്ട്. എന്നാൽ വെണ്ടക്കകൊണ്ടു ഓംലറ്റ് ഉണ്ടാക്കിയിട്ടുണ്ടോ ? ഉണ്ടാക്കിയിട്ടില്ലെങ്കിൽ അങ്ങനെ ഉണ്ടാക്കാൻ ഉള്ള ഒരു വിദ്യയാണ് ഇനി പറയുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ വെണ്ടയ്ക്ക ഓംലറ്റ് നമുക്ക് ഏതു നേരവും കഴിക്കാൻ പറ്റിയ ഒരു വിഭവമാണ്. പ്രാതലിനോ ഉച്ചയൂണിന്റെ കൂടെയോ അത്താഴത്തിനോ അതോ ഇടനേരം സ്നാക്ക് ആയിട്ടോ കഴിക്കാവുന്ന ഒരു സിമ്പിൾ ആൻഡ് ടേസ്റ്റി റെസിപ്പി കൂടിയാണ് വെണ്ടയ്ക്ക ഓംലറ്റ് .

ഈയൊരു വിഭവം ഉണ്ടാക്കാനായി ആദ്യമായി ഒരു പത്തു വെണ്ടയ്ക്ക എടുത്ത് നന്നായി കഴുകിയെടുക്കുക.എന്നിട്ട് ഒരു പാനിലേക്ക് നല്ല തിളച്ചവെള്ളം ഒഴിച്ച് അതിൽ അല്പം ഉപ്പു ചേർത്ത് കൊടുത്തു കഴുകിവെച്ച വെണ്ടയ്ക്ക അതിലേക്ക് ഇട്ടു കൊടുത്തു അഞ്ചു മിനിറ്റ് നേരം വെക്കുക. വെണ്ടക്കയുടെ വഴുവഴുപ്പ് മാറുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിനു ശേഷം വെണ്ടയ്ക്ക അതിൽ നിന്ന് എടുത്തു മാറ്റി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഏകദേശം ഉപ്പേരിക്കൊക്കെ മുറിക്കുന്ന വലിപ്പത്തിൽ ആണ് മുറിച്ചെടുക്കേണ്ടത്. എന്നിട്ടു മുറിച്ചെടുത്ത വെണ്ടയ്ക്ക ഒരു പാത്രത്തിൽ മാറ്റി വെക്കുക.

അതിനു ശേഷം ഒരു പാത്രത്തിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ടു മാറ്റിവെച്ച വെണ്ടക്കയിലേക്കു മുട്ട ചേർത്ത് കൊടുക്കുക. എന്നിട്ടു അതിലേക്കു ഒന്നര ടേബിൾസ്പൂൺ കുരുമുളകുപൊടിയും കാൽ ടേബിൾസ്പൂൺ ഗരംമസാലപൊടിയും കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ഒരു ടേബിൾസ്പൂൺ മൈദപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. എന്നിട്ടു ഒരു സ്പൂണോ ഫോർക്കോ വിസ്‌കോ ചേർത്ത് നന്നായി ബീറ്റ് ചെയ്തു കൊടുക്കുക. അതിനു ശേഷം ഒരു നോൺ സ്റ്റിക് ഫ്രയിങ് പാനിലേക്കു ഇട്ടു കൊടുത്തു നന്നായി ലെവൽ ചെയ്തെടുക്കുക.

അതിനു ശേഷം പാൻ ചൂടാക്കി ലോ ഫ്ളയിംൽ വച്ച് രണ്ടു മിനിറ്റ് നേരം മൂടിവെച്ചു വേവിച്ചെടുക്കുക. രണ്ടു മിനുറ്റ് കഴിയുമ്പോൾ ഒരു സൈഡ് മറിച്ചിടുക. എന്നിട്ടു അടുത്ത സൈഡ് വേവിക്കുക. ഏകദേശം വെന്തു കഴിയുമ്പോൾ പാനിൽ നിന്ന് മാറ്റിയെടുത്തു ഒരു പ്ലേറ്റ് യിലേക്ക് ഇടുക. എന്നിട്ടു ആവശ്യാനുസരണം മുറിച്ചെടുത്തോ അതോ അങ്ങനെ തന്നെയോ വിളമ്പാവുന്നത് ആണ് .എളുപ്പത്തിൽ തയ്യാറാക്കാവുന്ന വെറൈറ്റി വെണ്ടയ്ക്ക ഓംലറ്റ് തയ്യാറായി. റെസിപ്പീയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.