പ്രഷർ കുക്കറിൽ കേരള സദ്യ സ്റ്റൈൽ ഈസി അവിയൽ…

ഹായ് കൂട്ടുകാരെ, പ്രഷർ കുക്കറിൽ ഒരു ഈസി അവിയൽ. Bachelorsnum സമയകുറവ് ഉള്ളവർക്കും രുചി ഒട്ടും കുറയാതെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു അവിയൽ ആണിത്. അവിയൽ ഒരു പരമ്പരാഗത സൈഡ് വിഭവമാണ്. ഇത് ഒരു സയദ്യയുടെ അത്യാവശ്യ സൈഡ് വിഭവമായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് ഓണം സദ്യ (പരമ്പരാഗത വെജിറ്റേറിയൻ വിരുന്നു). നമ്മുടെ കയ്യിൽ ഉള്ള പച്ചക്കറികലെ ആശ്രയിച്ച് നിങ്ങൾക്ക് ഓരോ പച്ചക്കറി ഉൾപ്പെടുത്താനോ ഒഴിവാക്കാനോ കഴിയും.

ചേരുവകൾ :-

  • 1 cup തേങ്ങ ചിരകിയത്
  • 5 പച്ച മുളക്
  • 4 ചെറിയ ഉള്ളി
  • 1/2 tsp ജീരക പൊടി എന്നിവ വെള്ളം ചേർക്കാതെ അരച്ച് എടുക്കുക…

ചേന(ഒരു ചെറിയ കഷണം),കുമ്പളങ്ങ(ഒരു ചെറിയ കഷണം),ഉരുളകിഴ ങ്ങ്(1 ചെറുത്) , ഏത്തക്ക (1), അച്ചിങ്ങാ പയർ (3), വഴുതനങ്ങ (1), പടവലങ്ങ (പകുതി), മുരിങ്ങക്ക(1), carrot(1 ചെറുത്), ബീൻസ്(3), അമരക്ക (3).ഇവ മീഡിയം pieces ആക്കി നീളത്തിൽ അരിഞ്ഞ് എടുക്കുക. കഷ്ണങ്ങൾക്ക്‌ ആവശ്യത്തിന് വലിപ്പം ഉണ്ടാകാൻ ശ്രദ്ധിക്കണം. അരിഞ്ഞ് വച്ചിരിക്കുന്ന പച്ചകറി കഷ്ണങ്ങൾ cookeril ഇട്ട് കൊടുക്കുക, ആവശ്യം ആയ ഉപ്പ്,1 tsp മഞ്ഞൾ പൊടി,1/4 tsp മുളക് പൊടി,2 tbsp തൈര്, നേരത്തെ അരച്ച് വെച്ചിരിക്കുന്ന അരപ്പ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് യോജിപ്പിക്കുക..1 cup വെള്ളം കൂടി ചേർത്ത് cooker അടച്ച് whistle ഇട്ട് ഹൈ flamiമിൽ 1 whistle അടിപ്പിക്കുക. ആവി പോയ ശേഷം തുറക്കുക. ഇനി 2 tbsp എണ്ണയും കുറച്ച് കറി കൂടി ചേർത്താൽ സൂപ്പർ അവിയൽ തയ്യാർ.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.