പൊട്ടിയ ബക്കറ്റ് മതി; ചേമ്പ് വിളവെടുത്ത് കൈ കഴയും, ഒരൊറ്റ ബക്കറ്റിൽ നിന്ന് 5 കിലോ ചേമ്പ് പറിക്കാം | Easy Chemb Cultivation Tip

Easy Chemb Cultivation Tip : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ കിഴങ്ങ് വർഗ്ഗങ്ങൾ ധാരാളമായി കൃഷി ചെയ്യുന്ന പതിവ് നിലവിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ പലരും ചേമ്പ് പോലുള്ള കിഴങ്ങുകൾ കൃഷി ചെയ്യുന്നത് കുറഞ്ഞു വരികയാണ് ഉണ്ടായത്. എന്നാൽ എത്ര കുറഞ്ഞ സ്ഥലത്തും വളരെ എളുപ്പത്തിൽ പൊട്ടിയ ഒരു ബക്കറ്റ് മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ചേമ്പ് കൃഷി ചെയ്തെടുക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ഉപയോഗിക്കാത്തതോ അതല്ലെങ്കിൽ വക്കു പൊട്ടിയതോ ആയ പ്ലാസ്റ്റിക് ബക്കറ്റ് വീട്ടിലുണ്ടെങ്കിൽ അതാണ്. ആദ്യം തന്നെ ബക്കറ്റിന്റെ ഏറ്റവും താഴത്തെ ലൈയറിലായി കരിയില അതല്ലെങ്കിൽ ഉണങ്ങിയ പുല്ല് എന്നിവയെല്ലാം നിറച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ബക്കറ്റിന്റെ കനം കുറയ്ക്കാനും ചെടി നടുമ്പോൾ അതിന്റെ വേര് എളുപ്പത്തിൽ പിടിച്ചു കിട്ടാനും വഴിയൊരുക്കുന്നു.

അതിന് മുകളിലായി ജൈവവളം മിക്സ് ചെയ്ത് തയ്യാറാക്കിയ മണ്ണാണ് ഇട്ടുകൊടുക്കേണ്ടത്. ജൈവവളം വീട്ടിൽ തന്നെ തയ്യാറാക്കാനായി അടുക്കളയിൽ നിന്നും ലഭിക്കുന്ന പച്ചക്കറി, പഴങ്ങൾ, തോലുകൾ എന്നിവയുടെ വേസ്റ്റ് ഉപയോഗപ്പെടുത്താവുന്നതാണ്. ഇവ മണ്ണിൽ ഇട്ടുവെച്ച് കുറഞ്ഞത് 15 ദിവസം കാത്തിരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ജൈവവളം മിക്സ് ചെയ്ത മണ്ണ് തയ്യാറാക്കി എടുക്കാവുന്നതാണ്.

ശേഷം അതിനു മുകളിലായി പുളിപ്പിച്ച കഞ്ഞിവെള്ളം, ചാരപ്പൊടി, ചാണകപ്പൊടി എന്നിവയെല്ലാം ആവശ്യാനുസരണം വിതറി കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി കിഴങ്ങ് പെട്ടെന്ന് പിടിച്ചു കിട്ടും. കൂടാതെ ചേമ്പ് മുളപ്പിച്ചെടുക്കാനും ചാരത്തിൽ പൊതിഞ്ഞു വയ്ക്കുന്നത് ഗുണം ചെയ്യും. ചേമ്പ് നട്ടതിന് ശേഷം മുകളിൽ അല്പം വെള്ളം കൂടി തളിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ചേമ്പിൽ നിന്നും വേര് ഇറങ്ങി പിടിക്കുകയും ചെടി വളർന്നു തുടങ്ങുകയും ചെയ്യുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Chemb Cultivation Tip Video Credit : POPPY HAPPY VLOGS

Easy Chemb Cultivation Tip

Also Read : ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളരും, ഇനി കറിവേപ്പില നുള്ളി മടുക്കും | Rice Water Fertilizer For Curry Leaves

Best Agriculture TipsCultivation Trick