പച്ചമുളകും കട്ടത്തൈരും ഉണ്ടോ..!? എങ്കിലിതാ ഒരു കിടിലൻ കറി… | Easy Curry Recipe With Green Chillies And Yogurt News Malayalam
Easy Curry Recipe With Green Chillies And Yogurt News Malayalam : പലപ്പോഴും വളരെ വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന കറികളെ കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ട്. ഇതാ അത്തരത്തിൽ വളരെ വേഗത്തിൽ എന്നാൽ രുചികരം ആയും തയ്യാറാക്കാൻ പറ്റുന്ന ഒരു ചെറിയ കറിയാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും തന്നെ കാണുന്ന രണ്ട് വിഭവങ്ങൾ മാത്രമാണ് ഈ കറി തയ്യാറാക്കാൻ ആവശ്യം. നല്ല കട്ട തൈരും പച്ചമുളകും ഉണ്ടെങ്കിൽ ഈ കിടിലൻ കറി തയ്യാർ. ഇനി ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ഇതിനായി ആദ്യം ചെയ്യേണ്ടത് പത്ത് പച്ചമുളക് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അത് ചെറുതായി വട്ടത്തിൽ വരഞ്ഞു കൊടുക്കുക. തൈര് മുളകിൻ ഉള്ളിലേക്ക് നന്നായി കയറുന്നതിന് ആണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം അതിലേക്ക് അരക്കപ്പ് കട്ട തൈര് ഒഴിക്കുക. നല്ല പുളിയുള്ള തൈര് മാത്രമേ ഈ കറി ഉണ്ടാക്കാൻ ഉപയോഗിക്കാവൂ. ഇനി പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി അതിനുശേഷം 5 മിനിറ്റ് മാറ്റി വയ്ക്കുക.
. ശേഷം ഒരു ചട്ടി തീയിൽ വെച്ച് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ അല്പം കടുക്, അല്പം ഉലുവ, അല്പം നല്ല ജീരകം പൊടിച്ചത്, ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത്, 5 വെളുത്തുള്ളി അല്ലി ചതച്ചത്, കറിവേപ്പില, ഒരു ചെറിയ സവാള, ഉള്ളി അരിഞ്ഞത് എന്നിവ എണ്ണയിൽ ഇട്ട് നന്നായി വഴറ്റിയെടുക്കുക. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.
വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mammy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mammy’s Kitchen