ഹോട്ടലിലെ മുട്ടകറിയുടെ രഹസ്യം ഇതാണ്.!! റെസ്റ്റോറൻ്റ് സ്റ്റൈൽ നല്ല രുചിയൂറും വെള്ള മുട്ട കുറുമ; ഒരു തുള്ളി പോലും ബാക്കിവെക്കില്ല.!! | Easy Egg Curry Recipe

Easy Egg Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ ചോറിനൊപ്പവും,ചപ്പാത്തിക്കൊപ്പവും സ്ഥിരമായി ഉണ്ടാക്കുന്ന കറികളിൽ ഒന്നായിരിക്കും മുട്ടക്കറി. എന്നാൽ എല്ലാ ദിവസവും ഒരേ രീതിയിൽ മുട്ടക്കറി തയ്യാറാക്കി കഴിച്ചു മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു അടിപൊളി മുട്ടക്കുറുമയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ മുട്ട കുറുമ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ തേങ്ങ,2 വലിയ സവാള ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, ഒരു സ്പൂൺ അളവിൽ പെരുഞ്ചീരകം, നാല് അല്ലി വെളുത്തുള്ളി, രണ്ടു മുതൽ മൂന്നു കഷണം വരെ ഇഞ്ചി മീഡിയം വലിപ്പത്തിൽ അരിഞ്ഞെടുത്തത്, അണ്ടിപ്പരിപ്പ് അരക്കപ്പ്, പച്ചമുളക് നാലു മുതൽ അഞ്ചെണ്ണം വരെ, ഫ്രഷ് ക്രീം രണ്ട് ടേബിൾ സ്പൂൺ, പട്ട, ഗ്രാമ്പു, ഏലക്കഎന്നിവ രണ്ടെണ്ണം വീതം, ഗരം മസാല,മല്ലിപ്പൊടി,ഉപ്പ് മല്ലിയില ഇത്രയും സാധനങ്ങളാണ്.

ആദ്യം തന്നെ കുറുമ തയ്യാറാക്കാൻ ആവശ്യമായ മുട്ട വേവിച്ച് തൊലി കളഞ്ഞ് വൃത്തിയാക്കി മാറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് രണ്ട് ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ പെരുംജീരകവും ഉള്ളിയും ചേർത്ത് നല്ലതുപോലെ വഴറ്റുക. അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ശേഷം തേങ്ങ കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു കൂട്ട് ചൂടാറി കഴിഞ്ഞതിനു ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അല്പം എണ്ണ ഒഴിച്ച്, പട്ടയും ഗ്രാമ്പൂവും ഏലക്കായും ഇട്ടു കൊടുക്കുക. തയ്യാറാക്കിവെച്ച അരപ്പ് അതിലേക്ക് ഒഴിച്ചു കൊടുക്കുക ഇത് നന്നായി കുറുകി കട്ടിയായി വരുമ്പോൾ ഗരം മസാല, മല്ലിപ്പൊടി, ഉപ്പ് എന്നിവ കൂടി ചേർത്തു കൊടുക്കുക. പിന്നീട് മുട്ട ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം മുകളിൽ അല്പം മല്ലിയില കൂടി വിതറി കൊടുക്കാവുന്നതാണ്. അതിലേക്ക് രണ്ട് ടീസ്പൂൺ ഫ്രഷ് ക്രീം കൂടി മിക്സ് ചെയ്ത് ഒന്ന് ചൂടാക്കിയ ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Fathimas Curry World

Rate this post