പഴയ കുപ്പി മതി മടിയൻ കറ്റാർവാഴ വരെ പൊണ്ണതടിയൻ ആകും; പുതിയ തൈകൾ ചട്ടിയിൽ തിങ്ങി നിറയും ഈ സൂത്രം അറിഞ്ഞാൽ | Easy Kattarvazha Cultivation Using Bottle

Easy Kattarvazha Cultivation Using Bottle : നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണല്ലോ കറ്റാർവാഴ. അതുകൊണ്ടുതന്നെ ഒരു കറ്റാർവാഴയുടെ തൈ എങ്കിലും വീട്ടിൽ നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യ കാര്യമാണ്. അതേസമയം കറ്റാർവാഴ നട്ടുപിടിപ്പിച്ചാലും അത് നല്ല രീതിയിൽ വളരുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു പ്രത്യേക വളക്കൂട്ട് വിശദമായി മനസ്സിലാക്കാം.

കറ്റാർവാഴ നട്ടുപിടിപ്പിക്കുമ്പോൾ തന്നെ നല്ല രീതിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ഒട്ടും വെള്ളത്തിന്റെ അംശം നിൽക്കാത്ത രീതിയിലുള്ള മണ്ണ് അല്ലെങ്കിൽ മണൽ ഉപയോഗപ്പെടുത്തിയാണ് പോട്ടിങ് മിക്സ് തയ്യാറാക്കേണ്ടത്. അതല്ലെങ്കിൽ പോട്ടിൽ നിന്നും വെള്ളം ഇറങ്ങി പോകാത്ത അവസ്ഥ ഉണ്ടാകും. പോട്ടിങ് മിക്സ് തയ്യാറാക്കുമ്പോൾ മണ്ണ്, മണൽ എന്നിവയോടൊപ്പം ഏതെങ്കിലും ഒരു വളക്കൂട്ട് കൂടി ചേർത്തു വേണം തയ്യാറാക്കാൻ. ചെടി നട്ട ശേഷവും ഒട്ടും വളർച്ചയില്ല എങ്കിൽ നല്ല രീതിയിൽ പരിചരണം നൽകേണ്ടതുണ്ട്.

അതിനായി ഉപയോഗിക്കാത്ത ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ മുകൾഭാഗം കട്ട് ചെയ്ത് വയ്ക്കുക. ശേഷം അടപ്പിൽ ചെറിയ ഒരു ഹോൾ കൂടി ഇട്ടു കൊടുക്കാവുന്നതാണ്. മുകൾഭാഗം ഓപ്പൺ ചെയ്ത ശേഷം അവിടെ ഉള്ളി തൊലി, പഴത്തിന്റെ തൊലി വേസ്റ്റ്, മുട്ടത്തോട് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ വളക്കൂട്ട് ഇട്ട് കൊടുക്കുക. മുകളിലായി ഒരു ലയർ മണ്ണിട്ട് കൊടുക്കുക. ശേഷം വീണ്ടും തയ്യാറാക്കിവെച്ച വളക്കൂട്ട് സെറ്റ് ചെയ്യണം.

ഏറ്റവും മുകൾഭാഗത്ത് കുറച്ച് മണ്ണുകൂടി ഇട്ടുകൊടുക്കുക. പിന്നീട് കഞ്ഞിവെള്ളം നേർപ്പിച്ച് മണ്ണിന്റെ മുകളിലായി ഒഴിച്ചു കൊടുക്കുക. ഈയൊരു കൂട്ട് കറ്റാർവാഴയുടെ പോട്ടിൽ സൈഡിലായി ഒരു തടമെടുത്ത് ഇറക്കി വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചെടിക്ക് ആവശ്യമായ വളമെല്ലാം എളുപ്പത്തിൽ ലഭിക്കുന്നതാണ്. അതുവഴി കറ്റാർവാഴയുടെ വളർച്ച കൂട്ടാനും സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Kattarvazha Cultivation Using Bottle Video Credit : Kunjikutties Life World

Easy Kattarvazha Cultivation Using Bottle

Also Read : ഒരു നുള്ള് ഉപ്പ് മതി ഇനി ഏത് ചെടിയും തിങ്ങി നിറഞ്ഞു പൂക്കും കുലകുത്തി കായ്ക്കും; പച്ചക്കറികൾ തഴച്ചു വളരാൻ കിടിലൻ സൂത്രം | Epsom Salt For Plants

Best Agriculture TricksCultivation Tricks